»   » മോഹന്‍ലാലും ഹണി റോസും പ്രണയിക്കുന്നു, കനല്‍ പതുക്കെ എന്തോ പറയുകയാണ്..

മോഹന്‍ലാലും ഹണി റോസും പ്രണയിക്കുന്നു, കനല്‍ പതുക്കെ എന്തോ പറയുകയാണ്..

Posted By:
Subscribe to Filmibeat Malayalam

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും അമലാ പോളിന്റെയും പ്രണയത്തിനുശേഷം വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നു. ഇത്തവണ മോഹന്‍ലാലിന്റെയും ഹണി റോസിന്റെയും പ്രണയം കാണാം. ആറ്റു മണല്‍ പായയില്‍.. എന്ന ഗാനത്തിനുശേഷം മോഹന്‍ലാലിന്റെ പ്രണയനിമിഷങ്ങള്‍ പങ്കുവെക്കുന്ന പാട്ടെത്തി.

കനല്‍ എന്ന ചിത്രത്തിലെ ഗാനമാണ് എത്തിയിരിക്കുന്നത്. കനല്‍ കത്തി ജ്വലിക്കുക മാത്രമല്ല, പ്രണയത്തിന്റെ മൊട്ട് വിരിയിക്കുകയും ചെയ്യും. ചിത്രത്തിലെ ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് പുതിയ പാട്ട് എത്തിയിരിക്കുന്നത്. പതുക്കെ എന്തോ.. എന്നു തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് നേഹ നായരാണ്.

kanalsong

മധു വാസുദേവന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം ഇട്ടിരിക്കുന്നത്. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 22ന് തിയറ്ററില്‍ എത്തും. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ആക്ഷനും റൊമാന്റിക്കും കൂടി കലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

English summary
kanal film pathukke entho song released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam