»   » ലാലും ചെറുപ്പക്കാര്‍ക്ക് പിറകെ

ലാലും ചെറുപ്പക്കാര്‍ക്ക് പിറകെ

Posted By:
Subscribe to Filmibeat Malayalam

ഇത്രയും മമ്മൂട്ടിയായിരുന്നു പുതുസംവിധായകരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നത്. സ്ഥിരം സംവിധായകരുടെ ചിത്രങ്ങള്‍ ബോക്‌സ്ഓഫിസില്‍ കൂപ്പുകുത്താന്‍ തുടങ്ങിയതോടെ ലാലും കളംമാറ്റി ചവിട്ടുകയാണ്. സലിം ബാപ്പുവിന്റെ റെഡ് വൈനു പിന്നാലെ അഞ്ച് യുവ സംവിധായകര്‍ക്കൊപ്പമാണ് ലാല്‍ സഹകരിക്കുന്നത്. മധുപാല്‍, ഷാഫി, രാജേഷ് പിള്ള, ജിത്തു ജോസഫ്, തമിഴ് സംവിധായകന്‍ നേശന്‍ എന്നിവരുടെ ചിത്രങ്ങളിലാണ് ലാല്‍ ഇനി അഭിനയിക്കുക.

ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നേയുള്ളൂ. തലപ്പാവ്, ഒഴിമുറി എന്നീ സമാന്തര ചിത്രങ്ങളിലൂടെ മികച്ച സംവിധായകനായി പേരെടുത്ത മധുപാല്‍ പതിവു ശൈലിയില്‍തന്നെയാണ് പുതിയ ചിത്രമൊരുക്കുന്നതും. ജോണി ആന്റണിയുടെ ചിത്രമായ ആറുമുതല്‍ അറുപതു വരെ എന്ന ചിത്രത്തിനു ശേഷം ലാല്‍ അഭിനയിക്കുന്നത് ഇതിലായിരിക്കും. ജോണി ആന്റണിക്കും ലാല്‍ ആദ്യമായിട്ടാണു ഡേറ്റ് നല്‍കുന്നത്.

യുവതാരങ്ങളെ വച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ ആക്ഷന്‍ വേഷമാണ് ചെയ്യുന്നത്. ലാലിനെ നായകനാക്കി ഗോള്‍ഡ് എന്ന പ്രൊജക്ടായിരുന്നു രാജേഷ് പിള്ള ആദ്യം അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ അത് ഒഴിവാക്കിയാണു പുതിയ ചിത്രമൊരുക്കുന്നത്. ഇതിനു ശേഷമായിരിക്കും തമിഴ് നടന്‍ വിജയ്‌ക്കൊപ്പമുള്ള ജില്ല എന്ന ചിത്രത്തില്‍ അഭിനയിക്കുക. നേശന്‍ എന്ന യുവസംവിധായകനാണ് ഇതൊരുക്കുന്നത്.

ഷാഫി ആദ്യമായി ലാലിനെ നായകനാക്കുന്ന ചിത്രം പൂര്‍ണമായും കോമഡി ട്രാക്കിലായിരിക്കും. സമീപകാലത്ത് ഷാഫി ഒരുക്കിയ ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ലാലിനൊപ്പംചേരുന്ന ചിത്രം പൂര്‍ണമായും വ്യത്യസ്തമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിനു ശേഷമായിരിക്കും ലാല്‍ ചിത്രം തുടങ്ങുക. ദിലീപ് നായകനായ മൈ ബോസ് സൂപ്പര്‍ഹിറ്റായതോടെ ജിത്തുവിന് ഡേറ്റ് നല്‍കാന്‍ താരങ്ങളുടെ തിരക്കാണ്.

ഇപ്പോള്‍ ലാല്‍ അഭിനയിക്കുന്ന റെഡ് വൈന്‍ ഒരുക്കുന്ന സലാം ബാപ്പുവും നവാഗതനാണ്. ജോഷിക്കും മേജര്‍ രവിക്കുമൊപ്പമുള്ള രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതോടെയാണ് ലാല്‍ ട്രാക്ക് മാറ്റാനൊരുങ്ങുന്നത്. കര്‍മയോദ്ധയും ലോക്പാലും ലാലിനു വന്‍ ക്ഷീണമാണുണ്ടാക്കിയത്.

English summary
Mohanlal also changing his mindset, After Redwine he gave dates to five youth directors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X