»   »  സ്റ്റേജ് ഷോയിൽ ജിമിക്കി കമ്മലിന് ചുവട് വച്ച് മോഹൻലാൽ; ലാലേട്ടൻ മരണ മാസ് തന്നെ!!! വീഡിയോ കാണാം

സ്റ്റേജ് ഷോയിൽ ജിമിക്കി കമ്മലിന് ചുവട് വച്ച് മോഹൻലാൽ; ലാലേട്ടൻ മരണ മാസ് തന്നെ!!! വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മോഹലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം ആഗോളതലത്തിൽ തന്നെ സൂപ്പർ ഹിറ്റായിരുന്നു. വിവിധ ഭാഷകളിലായി പാട്ടു പാടിയും ചുവടു വയ്ച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. യൂട്യൂബിൽ തപ്പി നോക്കിയാൽ വിവിധ ഭാഷകളിലായുള്ള നിരവധി ജിമിക്കി കമ്മൽ നമുക്ക് കണാനും കേൾക്കാനും കഴിയും.

mohanlal

എന്നാൽ ഇപ്പോൾ ജിമിക്കി കമ്മലിനു ചുവട് വയ്ച്ച് ലാലേട്ടൻ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. മസ്ക്കറ്റിൽ നടന്ന സ്റ്റേജ് ഷോയിലാണ് താരം ചുവട് വയ്ച്ചത്. ഇതിനോടകം തന്നെ ലാലേട്ടന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മസ്ക്കറ്റിൽ വിദേശ മലയാളികളുടെ സംഘടനയാണ് പരിപാടി സംഘടിച്ചത്. ജിമിക്കി കമ്മൽ എന്ന പാട്ടിന് ചുവട് വയ്ക്കാൻ പെൺകുട്ടികൾ എത്തിയിരുന്നു. എന്നാൽ അവരുടെ ആവശ്യപ്രകാരമാണ് ലാലേട്ടൻ ഡാൻസ് സംഘത്തിനൊപ്പം ചുവട് വയ്ച്ചത്. ആദ്യം വേദിയിലേയ്ക്ക് വരാൻ താരം മടിച്ചെങ്കിലും പിന്നീട് താരം വേദിയിലേയ്ക്ക് എത്തുകയായിരുന്നു. മോഹന്‍ലാല്‍ വീണ്ടും ജിമിക്കി കമ്മലിനൊപ്പം നൃത്തം ചെയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നാം ഷബാന ടീമിനോടൊപ്പം മറ്റെരു മാസ് ചിത്രം, ഇത്തവണ നായകൻ?

ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിൽ? പക്ഷെ നായിക ആര്? ആര്‍ജിവി മറുപടി ഇങ്ങനെ...

ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

English summary
mohanlal new performance in jimikki kammal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam