»   » ഓണത്തിന് ലാല്‍ പടം ഇല്ല, ജില്ല വൈകും

ഓണത്തിന് ലാല്‍ പടം ഇല്ല, ജില്ല വൈകും

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ ഓണത്തിന് മോഹന്‍ലാലിന്റെ ഒറ്റ ചിത്രവും തിയേറ്ററിലെത്താന്‍ സാധ്യതയില്ല. വിജയുമായി ഒന്നിക്കുന്ന ജില്ല ഓണത്തിനെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്.

എന്നാല്‍ ജില്ലയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ലാലും കുടുംബവും ബ്രസീലിലെ സാവോപോളോയിലേക്ക് പറന്നു. കൂടാതെ ജോണി ആന്റണിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു.

കൂടുതല്‍ സെലക്ടീവാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. ജൂലായില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ അഭിനയിച്ചു തുടങ്ങും. മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡോ സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് ഗീതാഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍ ജില്ലയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഏറെ കാലത്തിനുശേഷമാണ് മോളിവുഡിലെയും കോളിവുഡിലെയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്.

വിജയിനോടൊപ്പമുള്ള ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിനെ കുറിച്ച് മോഹന്‍ലാലിന് ഗംഭീര അഭിപ്രായമാണുണ്ടായിരുന്നത്. ഷൂട്ടിങ് ലൊക്കേഷനിലുള്ളവരും രണ്ടു താരങ്ങളുടെ പ്രകടനം ശരിയ്ക്കും ആസ്വദിക്കുക തന്നെ ചെയ്തു.

ജില്ല വിശേഷങ്ങള്‍

വല്ലവന്‍, മങ്കാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹത് രാഘവേന്ദ്ര. ജില്ലയില്‍ നല്ലൊരു വേഷം ചെയ്യുന്നു

ജില്ല വിശേഷങ്ങള്‍

ജില്ലയുടെ സംഗീത സംവിധായകനാണ് ഇമ്മന്‍. കുങ്കി, മൈന എന്നീ ചിത്രങ്ങളിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടിരുന്നു

ജില്ല വിശേഷങ്ങള്‍

തുപ്പാക്കി, സിങ്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കാജല്‍. റോമന്‍സ്, തട്ടത്തിന്‍ മറയത്ത്, പ്രണയം, ചാപ്പാകുരിശ് എന്നീ നിവേദിത ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ജില്ല വിശേഷങ്ങള്‍

ജില്ലയുടെ നിര്‍മാതാവായ രമേഷ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ആര്‍ബി ചൗധരിയുടെ മകനാണ്.

ജില്ല വിശേഷങ്ങള്‍

ലാല്‍ ഗണപതിയുടെ പ്രതിമയ്ക്കു സമീപം

ജില്ല വിശേഷങ്ങള്‍

മോഹന്‍ലാല്‍ പ്രകാശ് രാജിനൊപ്പം

ജില്ല വിശേഷങ്ങള്‍

ചിത്രത്തില്‍ മികച്ചൊരു കഥാപാത്രവുമായി പഴയകാല നടി പൂര്‍ണിയ ഭാഗ്യരാജുമെത്തുന്നു.

ജില്ല വിശേഷങ്ങള്‍

മോഹന്‍ലാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍

ജില്ല വിശേഷങ്ങള്‍

ഷൂട്ടിങിനിടെ ലാല്‍ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ജില്ല വിശേഷങ്ങള്‍

മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം വിജയ്‌ക്കൊപ്പം

English summary
Mohanlal will not be having any releases this Onam. He and his family took off to Sao Paulo in Brazil for a break from his hectic schedule.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam