»   » ആനയും മോഹന്‍ലാലും-ചേരാത്ത കോമ്പിനേഷന്‍

ആനയും മോഹന്‍ലാലും-ചേരാത്ത കോമ്പിനേഷന്‍

Posted By:
Subscribe to Filmibeat Malayalam
ഇടഞ്ഞ കൊമ്പന്റെ കൃഷ്ണ മണിയില്‍ തോട്ടികയറ്റി കളിയ്ക്കല്ലേ....ഇങ്ങനെ തകര്‍പ്പന്‍ ഡയലോഗുകളൊക്കെ കാച്ചുമെങ്കിലും ഇടയാത്ത കൊമ്പന്റെയരികില്‍ നില്‍ക്കാന്‍ പോലും താത്പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. സിനിമയിലെത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആനക്കാരനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട സിനിമകള്‍ അപൂര്‍വമാണ്. അടിവേരുകള്‍ പോലുള്ള സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആനയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമകള്‍ ഇല്ലെന്ന് തന്നെ പറയാം. നിവൃത്തിയില്ലാത്തതു കാണ്ടുമാത്രമാണ് പല സിനിമകളിലും ലാല്‍ ആനയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാനും തയാറായത്.

ആനയുമായി ബന്ധപ്പെട്ട് ഒരു ഉടമയുടെയോ പാപ്പാന്റെയോ കഥ പറഞ്ഞുതുടങ്ങിയാല്‍ ഉടന്‍ വരും താത്പര്യമില്ലെന്ന ലാലിന്റെ മറുപടി. ആനയുമായി ഇണങ്ങാന്‍ ലാലിന് കഴിയുന്നില്ല. അതാണ് ഇത്തരം സിനിമകളോട് മോഹന്‍ലാല്‍ മുഖംതിരിയ്ക്കുന്നതെന്ന് സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തുന്നു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആനയും മോഹന്‍ലാലിനും തമ്മിലുള്ള കണക്ഷന്‍ ഷാജി വെളിപ്പെടുത്തുന്നത്.

ആനയെ അടുത്ത് കാണാനാണ് എന്നും ജനത്തിനിഷ്ടം. എന്നാല്‍ ലാലിന്റെ കാര്യം നേരെ മറിച്ചാണ്. ഇത്തിരി അകന്നു നിന്നുമാത്രമേ ലാല്‍ ആനയെ എന്നും നോക്കൂ. ആനയുമായി ചങ്ങാത്തം കൂടാന്‍ നടന്‍ താത്പര്യം കാണിയ്ക്കാറില്ല. ആനയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ അകന്നു നില്‍ക്കാനാണ് ലാല്‍ ശ്രമിയ്ക്കാറുള്ളത്. സിനിമാരംഗത്തെ പലര്‍ക്കും ഈ രഹസ്യമറിയാം.

ആനയുടെ കണ്ണുകള്‍ ചെറുതാണെങ്കിലും നോട്ടത്തിന്റെ ശക്തി അപാരമാണ്. പലപ്പോഴും ആനയുടോ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലാല്‍ തന്നെ മറഞ്ഞുനിന്നിട്ടുണ്ടെന്നും ഷാജി പറയുന്നു. ഷാജിയുടെ നരസിംഹം, ആറാംതമ്പുരാന്‍ തുടങ്ങിയ സിനിമകളില്‍ ലാലും ആനയും ഒന്നിച്ചുള്ള രംഗങ്ങളുണ്ട്. ഇതിലൊരു സിനിമയുടെ ഷൂട്ടിങിനിടെ ആനപ്പുറത്തു കയറിയിരുന്ന ലാലിനെ താഴെ വീഴിയ്ക്കാന്‍ ആന ശ്രമം നടത്തിയിട്ടുള്ള കാര്യവും അഭിമുഖത്തില്‍ ഷാജി ഓര്‍ത്തെടുക്കുന്നുണ്ട്.

മോഹന്‍ലാലിനോട് ആനകള്‍ക്ക് എന്തോ ആകര്‍ഷണശക്തിയുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ ലാലിന് ആവുന്നില്ല. അക്കാര്യം മോഹന്‍ലാലിനുമറിയാം. ഷാജി പറയുന്നു. ലാലും ആനയും തമ്മിലുള്ള കണക്ഷന്‍സ് ഇവിടം കൊണ്ടും തീരുന്നില്ല. രേവതി നക്ഷത്രക്കാരനാണ് മോഹന്‍ലാല്‍. ഈ നക്ഷത്രക്കാരുടെ മൃഗം ആനയുമാണ്. എന്നിട്ടും ഈ വലിയ മൃഗത്തിനോട് കൂട്ടുകൂടാന്‍ ലാല്‍ താത്പര്യമില്ല. ഏറ്റവുമൊടുവില്‍ രണ്ട് ആനക്കൊമ്പുകള്‍ കൈവശം വെച്ച കേസില്‍ മോഹന്‍ലാല്‍ നിയമനടപടികളും നേരിടുന്നു. ഇതില്‍ നിന്നെല്ലാം ഒരു കാര്യം അനുമാനിച്ചെടുക്കാം. ആനയും മോഹന്‍ലാലും ചേരാമ്പത്ത് കോമ്പിനേഷന്‍സ് തന്നെ..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam