»   » പൊല്ലാപ്പിനില്ല,മോഹന്‍ലാല്‍ ക്യാമറ തിരിച്ചുനല്‍കും

പൊല്ലാപ്പിനില്ല,മോഹന്‍ലാല്‍ ക്യാമറ തിരിച്ചുനല്‍കും

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളെ തുടര്‍ന്ന് കെഎസ്എഫ്ഡിസിയില്‍ നിന്ന് സ്വന്തമാക്കിയ, സിനിമാ ജീവിതത്തിലെ തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറ മോഹന്‍ ലാല്‍ തിരിച്ചു നല്‍കുമെന്ന് അറിയിച്ചു.

മോഹന്‍ ലാല്‍ വെള്ളിത്തിരയിലേക്കെത്തിയ തിരനോട്ടം എന്ന ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒപ്പിയെടുത്തതത് ഈ ക്യാമറക്കണ്ണുകളിലൂടെയായിരുന്നു. അത് സ്വന്താമാക്കനുള്ള ആഗ്രഹം മുഖ്യമന്ത്രി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

Mohanlal

തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറ തനിക്ക് നല്‍കാമോ എന്ന് സൂപ്പര്‍സ്റ്റാര്‍ ചോദിച്ചതിനെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന ക്യാമറ മോഹന്‍ ലാലിന് നല്‍കി. മറ്റൊരു ക്യാമറ പകരം നല്‍കിയാണ് കെഎസ്എഫ്ഡിസിയുടെ ശേഖരത്തിലുള്ള ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

എന്നാല്‍, കെഎസ്എഫ്ഡിസിയുടെ ശേഖരണത്തിലുള്ള ക്യാമറ പൊതുസ്വത്തായതിനാല്‍ ലേലം വിളിക്കാതെ കൊടുക്കുന്നത് നിയമവിരുദ്ധമാണ്. പുരാവസ്തു എന്ന നിലയില്‍ ലേലത്തിന് വച്ചാല്‍ കോടികള്‍ ലഭിക്കാവുന്ന വസ്തു ചട്ടവിരുദ്ധമായാണ് നടന് നല്‍കിയെതെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട ജി ഹരികുമാര്‍ വിജിലന്‍സില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

എന്തായാലും നിയമകുരുക്കില്‍പ്പെട്ട് ശ്വാസം മുട്ടാന്‍ തയ്യാറല്ലാത്തതുകൊണ്ടാകും മോഹന്‍ലാല്‍ ക്യാമറ തിരിച്ചുനല്‍കി വിവാദങ്ങളില്‍ നിന്ന് തലയൂരുകയാണ്.

English summary
Malayalam superstar Mohanlal who is courting controversy over the vintage camera, with which his first shot was taken, is willing to return the equipment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam