»   » എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ കഴിയില്ല, ബ്ലോഗെഴുത്തിനെക്കുറിച്ച് മോഹന്‍ലാല്‍

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ കഴിയില്ല, ബ്ലോഗെഴുത്തിനെക്കുറിച്ച് മോഹന്‍ലാല്‍

Posted By: nihara
Subscribe to Filmibeat Malayalam

എല്ലാ മാസവും ബ്ലോഗെഴുതാറുണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാട് ബ്ലോഗെഴുത്തിലൂടെയാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഇത് സോഷ്യല്‍ മീഡിയയില്‍ വിവാദമാവുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്യാറുണ്ട്. മനോരമ ന്യൂസ് മേക്കര്‍ പരിപാടിയിലാണ് ബ്ലോഗെഴുത്തു വിവാദങ്ങളെക്കുറിച്ച് താരം പ്രതികരിച്ചത്.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബ്ലോഗെഴുതാന്‍ തനിക്ക് പറ്റില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ബ്ലോഗെഴുതുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ തനിക്ക് ഒരു കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ കഴിയില്ല

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ തന്നെക്കൊണ്ടു കഴിയില്ലെന്ന് ബ്ലോഗെഴുത്തു വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.

ആര്‍ക്കും പ്രതികരിക്കാം

മിക്കപ്പോഴും മോഹന്‍ലാലിന്റെ ബ്ലോഗ് ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിതെളിക്കാറുണ്ട്. തന്റെ ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

ആറു വര്‍ഷമായി ബ്ലോഗെഴുത്തില്‍ സജീവം

താന്‍ ആറു വര്‍ഷമായി ബ്ലോഗെഴുത്തു തുടങ്ങിയിട്ട്. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്. എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. ചീത്ത പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെ ഓര്‍ത്ത് സന്തോഷവുമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

പുലിമുരുകന്റെ വിജയത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്

എന്റെ ആദ്യ സിനിമ കണ്ടവരുടെ മകന്റെ മകന്‍ പുലിമുരുകന്‍ കാണുന്നു. പുലിമുരുകനെ പോലെ ഡ്രസ് ചെയ്യുന്നു. വീട്ടിലെ പൂച്ചയെ പുലിയായി അവര്‍ കാണുന്നു. പുലിമുരുകന്റെ വിജയം അഭിനേതാവെന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary
Mohanlal talking about his blog.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam