»   » മോഹന്‍ലാല്‍ അവധിയിലാണ്

മോഹന്‍ലാല്‍ അവധിയിലാണ്

Posted By:
Subscribe to Filmibeat Malayalam
Mohanlal
സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തില്‍ ഭൂരിഭാഗം സമയവും ചെലവഴിക്കുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിലാണ്. തിരക്കേറിയ അഭിനയ ജീവിതത്തിനിടയില്‍ നിന്ന് ഒന്നു റിലാക്‌സ് ചെയ്യാനായി നമ്മുടെ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ കുറച്ചുനാളെങ്കിലും അവധിയെടുക്കാറുണ്ട്. കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കുകയെന്നാതാവും അവരുടെ ലക്ഷ്യം

ജോഷിയുടെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവുന്നതോടെ സൂപ്പര്‍താരം മോഹന്‍ലാലും ഒരു മാസത്തെ അവധിയെടുക്കുകയാണെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും തന്റെ വര്‍ഷം തോറുമുള്ള ആയുര്‍വേദ ചികിത്സകള്‍ക്കുമായാണ് ലാല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാന്റ്മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലാല്‍ കുറച്ചുനാളായി തിരക്കിലായിരുന്നു. ഇതിന് പുറമേ അമ്മ ശാന്തകുമാരി രോഗബാധിതയായി അമൃത ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷൂട്ടിങ്ങിന് ശേഷം ലാല്‍ നേരെ അവിടേയ്ക്കായിരുന്നു പോയിരുന്നത്.

ഷൂട്ടിങ്ങും ആശുപത്രിയുമായി കഴിയുകയായിരുന്ന ലാല്‍ അല്പം റിലാക്‌സ് ചെയ്യാനും അതോടൊപ്പം ആയുര്‍വേദ ചികിത്സ മുടങ്ങാതെ തുടരാനുമാണ് അവധിയില്‍ പ്രവേശിക്കുന്നത്.

അവധിയ്ക്ക് ശേഷം മേജര്‍ രവിയുമൊത്തുള്ള ദി ചേസിന്റെ ലൊക്കേഷനിലേയ്ക്കാവും സൂപ്പര്‍താരം ആദ്യമെത്തുക.

English summary

 Superstar Mohanlal is planning to take one month leave for ayurveda treatment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam