»   » 'ലാലിസം' പരാജയമായിരുന്നു.. പരസ്യമായ കുറ്റസമ്മതവുമായി മോഹന്‍ലാല്‍!

'ലാലിസം' പരാജയമായിരുന്നു.. പരസ്യമായ കുറ്റസമ്മതവുമായി മോഹന്‍ലാല്‍!

Posted By: Nihara
Subscribe to Filmibeat Malayalam

നാഷണല്‍ ഗെയിംസിന് മിഴിവേകുന്നതിനായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ലാലിസം പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി വന്‍വിമര്‍ശനത്തിന് ഇടയാക്കിയ പരിപാടി പരാജയമായിരുന്നുവെന്ന് അന്നേ തന്നെ വിധിയെഴുതിയിരുന്നു. പ്രമുഖ ഗായകരുള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്.

പൃഥ്വിയുടെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയത്.. അല്ലിയുടെ നൂലുകെട്ടിന് പൃഥ്വി നല്‍കിയതോ?

സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

'സോലോ'യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. താരപുത്രനു വേണ്ടി ദിലീപ് മാറി നില്‍ക്കില്ല!

ജനങ്ങളുടെ കൂവല്‍ ഏറ്റുവാങ്ങിയ പരിപാടി ശരിക്കും പരാജയമായിരുന്നു. മോഹന്‍ലാല്‍ എന്ന താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകര്‍ വരെ വ്യക്തമാക്കിയിരുന്നു. ലാലിസത്തിന്റെ പരാജയത്തിന് കുറ്റസമ്മതവുമായി രംഗഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ലാലിസം പരാജയമായിരുന്നുവെന്ന് മോഹന്‍ലാല്‍

ലാലിസം പരാജയമായിരുന്നുവെന്ന് മോഹന്‍ലാലും സമ്മതിക്കുന്നു. പരിപാടി പരാജയപ്പെട്ടതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മോഹന്‍ലാല്‍.

പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്

വളരെ രസകരമായ ആശയമെന്ന നിലയിലായിരുന്നു പരിപാടിയെ സമീപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ഓഡിയന്‍സും സ്റ്റേഡിയവുമായിരുന്നുവെന്നും താരം പറയുന്നു.

വേണ്ടത്ര സംവിധാനങ്ങളുണ്ടായിരുന്നില്ല

സത്യസന്ധമായി പറയുകയാണെങ്കില്‍ പരിപാടിക്ക് വേണ്ടത്ര സഹായങ്ങളോ സൗകര്യമോ ലഭിച്ചിരുന്നില്ല. അതുകൊണ്ടൊക്കെയാണ് പരിപാടി വിജയിക്കാതിരുന്നത്.

ലൈവായി ചെയ്യുന്നതല്ല

വലിയ പരിപാടികളൊന്നും സ്റ്റേജില്‍ ലൈവായി ചെയ്യുന്നതല്ല. വൈകിയാണ് ആ പരിപാടി അന്ന് ആരംഭിച്ചത്. പ്രൊഫഷനുകളായ കലാകാരന്‍മാര്‍ക്ക് വരെ പിഴവ് സംഭവിച്ചിരുന്നു.

ഇടയ്ക്ക് പിന്‍മാറാന്‍ ആലോചിച്ചിരുന്നു

പരിപാടിയുമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഇടയ്ക്ക് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം കൂടി വന്നപ്പോള്‍ പരിപാടിയുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

സാങ്കേതികമായ പ്രശ്‌നങ്ങള്‍

വയറിങ്ങ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളിലും പിഴവുണ്ടായിരുന്നു. സാങ്കേതികപരമായും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ടൈമിങ്ങ് മുഴുവനും തെറ്റി

സാങ്കേതിക പിഴവ് കാരണം ടൈമിങ്ങ് ഒന്നായി തെറ്റിയിരുന്നു. ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു. അവരുടെ ടൈമിങ്ങ് അടക്കം തെറ്റിയിരുന്നു. പരിപാടി നടന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലാണ് പരാജയകാരണത്തെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നുപറയുന്നത്.

സര്‍ക്കാര്‍ കാര്യം മുറപോലെ

വേദിയിലെത്തിയപ്പോഴാണ് പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയിലായിരുന്നു കാര്യങ്ങളെല്ലാം നടന്നത്. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചായിരുന്നു പരിപാടി നടത്തിയത്.

പ്രയാസങ്ങളെക്കുറിച്ച് അറിയേണ്ടല്ലോ

കലാകാരന്‍മാരുടെ പ്രയാസെത്തെക്കുറിച്ചൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ. ഓരോ കാര്യങ്ങള്‍ക്കും വേണ്ടി പല വകുപ്പുകളെയും സമീപിക്കാനുണ്ടായിരുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. നമ്മുടെ സിസ്റ്റത്തിന്‍രെ കാര്യത്തെക്കുറിച്ച് പറഞ്ഞതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

പാട്ട് തുടങ്ങി മോഹന്‍ലാല്‍ പാടിത്തുടങ്ങിയില്ല

പിന്നണിയില്‍ പാട്ട് പാടിത്തുടങ്ങിയപ്പോഴും മൈക്ക് പിടിച്ച് ചിരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അപ്പോഴാണ് കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മനസ്സിലായത്.

വീഡിയോ കണ്ടുനോക്കൂ

പാട്ട് പാടിത്തുടങ്ങിയിട്ടും പാടാതെ നില്‍ക്കുകയാണ് മോഹന്‍ലാല്‍. പാടിത്തുടങ്ങിയപ്പോഴോ?

English summary
Mohanlal talking about Lalisom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam