»   »  മോഹന്‍ലാല്‍ പിന്‍മാറി; ജോണി ആന്റണിയ്ക്ക് നിരാശ

മോഹന്‍ലാല്‍ പിന്‍മാറി; ജോണി ആന്റണിയ്ക്ക് നിരാശ

Posted By:
Subscribe to Filmibeat Malayalam
Mohanlal
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ഏറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എങ്കിലും മോഹന്‍ലാലിനെ നായകനാക്കി ഒറ്റച്ചിത്രം പോലും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന നിരാശ ജോണിയുടെ മനസില്‍ ബാക്കിയായി. അടുത്തകാലത്ത് ആറുമുതല്‍ അറുപത് വരെ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചതോടെ ജോണി ആഹ്ലാദത്തിലാവുകയും, ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ജോണി വീണ്ടും നിരാശയിലായെന്നാണ് കേള്‍ക്കുന്നത് കാര്യം മറ്റൊന്നുമല്ല, ആറുമതല്‍ അറുപത് വരെയില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറിയിരിക്കുകയാണത്രേ. ഉദയ്കൃഷ്ണ-സിബി കെ തോമസ് തയ്യാറാക്കിയ തിരക്കഥ ഇഷ്ടപ്പെടാത്തതാണ് ലാലിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്. തമിഴ് ചിത്രമായ ജില്ല കഴിഞ്ഞാലുടന്‍ ആറുമുതല്‍ അറുപത് വരെ എന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലാല്‍ ഈ പ്രൊജക്ട് നിരസിച്ചുവെന്നും ജില്ലകഴിഞ്ഞാലുടന്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലാകും ജോയിന്‍ ചെയ്യുകയെന്നുമാണ്ക കേള്‍ക്കുന്നത്. അതുകഴിഞ്ഞാല്‍ ജിത്തു ജോസഫിന്റെ മൈ ഫാമിലിയിലാകും ലാല്‍ അഭിനയിക്കുകയെന്നും കേള്‍ക്കുന്നു. ഇതോടെ 2013ല്‍ ജോണി ആന്റണിയുടെ ലാല്‍ പ്രൊജക്ട് നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

വളരെ അപൂര്‍വ്വമായി മാത്രമാണ് ആദ്യം സമ്മതം നല്‍കിയ ചിത്രങ്ങളില്‍ നിന്നും ലാല്‍ പിന്‍മാറിയതായുള്ള വാര്‍ത്തകള്‍ വരാറുള്ളത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ജോണി ആന്റണിയോ, മോഹന്‍ലാലോ സ്ഥിരീകരിച്ചിട്ടില്ല.

English summary
Superstar Mohanlal has opted out of the new movie project announced by director Johny Antony titled Aaru Muthal Arupathu Vare

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam