»   » മോഹന്‍ലാലിന് മുന്നില്‍ അടിയറവു പറഞ്ഞ് അജിത്തും സൂര്യയും; പ്രതിസന്ധികളൊന്നും വിഷയമല്ല!!

മോഹന്‍ലാലിന് മുന്നില്‍ അടിയറവു പറഞ്ഞ് അജിത്തും സൂര്യയും; പ്രതിസന്ധികളൊന്നും വിഷയമല്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

നോട്ട് പ്രതിസന്ധിയൊന്നും കേരളത്തില്‍ പുലിമുരുകന്റെ പ്രദര്‍ശനത്തിന് കാര്യമായ കോട്ടമൊന്നും തട്ടിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും മുരുകന്‍ പ്രദര്‍ശനം തുടരുന്നു. 150 കോടി എന്ന ലക്ഷം പുലിമുരുകന് അധികം ദൂരെയല്ല എന്ന് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍.

യു എസ് ബോക്‌സോഫീസില്‍ മോഹന്‍ലാലും നിവിന്‍ പോളിയും തമ്മില്‍ കടുത്ത മത്സരം!!


കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും, ഇന്ത്യയ്ക്ക് പുറത്തും പുലിമുരുകന് ഗംഭീര സ്വീകരണമാണ് ലഭിയ്ക്കുന്നത്. നവംബര്‍ ആദ്യ വാരത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് മുരുകന്‍ ഓടാന്‍ തുടങ്ങിയത്.


വിദേശ രാജ്യങ്ങളില്‍

വിദേശ രാജ്യങ്ങളില്‍ പൊതുവേ ഹിന്ദി, തമിഴ് ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ് അധികം. എന്നാല്‍ ആ പഴമൊഴി പുലിമുരുകന്‍ തിരുത്തി കുറിച്ചു. തമിഴ്, ഹിന്ദി ചിത്രങ്ങളെ മറികടന്നാണ് പുലിമുരുകന്‍ പ്രദര്‍ശനം നടത്തുന്നത്.


യുകെയില്‍

യു കെ ബോക്‌സോഫീസില്‍ അജിത്ത്, സൂര്യ ചിത്രങ്ങളൊക്കെ പുലിമുരുകന് അടിയറവു പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ നാലിനാണ് യുകെയില്‍ പുലിമുരുകന്‍ റിലീസ് ചെയ്തത്.


യു എസ് ബോക്‌സോഫീസില്‍

യു എസ് ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമാണ് പുലിമുരുകന്‍. നിവിന്‍ പോളിയുടെ പ്രേമം സൃഷ്ടിച്ച റെക്കോഡുകള്‍ മറികടന്ന മുരുകന്‍ അധികം വൈകാതെ രണ്ട് കോടി യുഎസ്സില്‍ നിന്നും നേടും എന്നാണ് റിപ്പോര്‍ട്ട്


ചരിത്രമാവും!

യുകെയിലും യുഎസ്സിലും മാത്രമല്ല, ന്യൂസിലാന്റിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം പുലിമുരുകന് ഗംഭീര സ്വീകരണമാണ് ലഭിയ്ക്കുന്നത്. പുലിമുരുകന്റെ വിദേശ കലക്ഷന്‍ മാത്രം 50 കോടി കടക്കും എന്നാണ് കേള്‍ക്കുന്നത്. അത് നടന്നാല്‍ ചരിത്രമാവും.


English summary
‘Pulimurugan’ magic is still sweeping the box office and many records have been already broken. The film is still collecting enormously in world wide market. Normally in foreign markets Hindi and Tamil films storms the box office, but for a change now, Mohanlal is creating the box office magic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam