»   » ഒരു വര്‍ഷം മൂന്ന് തെലുങ്ക് ചിത്രങ്ങള്‍, കന്നട താരത്തിന്റെ പകരക്കാരനായി മോഹന്‍ലാല്‍ വീണ്ടും!

ഒരു വര്‍ഷം മൂന്ന് തെലുങ്ക് ചിത്രങ്ങള്‍, കന്നട താരത്തിന്റെ പകരക്കാരനായി മോഹന്‍ലാല്‍ വീണ്ടും!

Posted By: Sanviya
Subscribe to Filmibeat Malayalam


ഈ വര്‍ഷം മോഹന്‍ലാല്‍ മൂന്ന് തെലുങ്ക് ചിത്രത്തിലാണ് അഭനയിച്ചത്. ചന്ദ്ര ശേഖര്‍ യെലറ്റി സംവിധാനം ചെയ്ത മനമന്ത, കൊരട്ടാല ശിവയുടെ ജനത ഗാരേജ്, പുലിമുരുകന്‍ തെലുങ്ക് റീമേക്കായ മന്യം പുലി. 2016ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു മനമന്ത.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ജനതാ ഗാരേജ് വന്‍ വിജയമായിരുന്നു. തെലുങ്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ജനതാ ഗാരേജ്. ചിത്രത്തിന്റെ വിജയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ റീമേക്ക് തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടി.

സൂപ്പര്‍സ്റ്റാറിനൊപ്പം

ഇപ്പോഴിതാ വീണ്ടും മോഹന്‍ലാല്‍ തെലുങ്കില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്.

കന്നട താരത്തിന് പകരം

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പവന്‍ കല്യാണിനൊപ്പമുള്ള ഒരു പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതിരിപ്പിക്കുന്നത്. നേരത്തെ കന്നട താരം ഉപേന്ദ്രയെയാണ് ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്.

ജനതാ ഗാരേജും മന്യം പുലിയും

എന്നാല്‍ ജനതാ ഗാരേജിന്റെയും പുലിമുരുകന്‍ റീമേക്കായ മന്യം പുലിയുടെയും വിജയമാണ് പുതിയ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മോഹന്‍ലാല്‍ സമ്മതിച്ചോ

ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയതായി പറയുന്നില്ല. സംവിധായകനും നിര്‍മാതാവും മോഹന്‍ലാലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും പറയുന്നുണ്ട്.

English summary
Mohanlal in Pavan Kalyan's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam