»   » മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

Posted By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു മിഥുനം വെള്ളാനകളുടെ നാട് ലെവല്‍ ചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. നാട്ടിന്‍ പുറത്തുകാരന്‍ വേഷങ്ങള്‍ ഹാസ്യം കലര്‍ന്ന് അവതരിപ്പിയ്ക്കാന്‍ മോഹന്‍ലാലിനോളം കഴിവ് മറ്റാര്‍ക്കുമില്ല. അതൊരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണെങ്കില്‍ പറയുകയും വേണ്ട

വെള്ളിമൂങ്ങ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിയ്ക്കും.

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

ബിജു മേനോനെ ഒരു രാഷ്ട്രീയനേതാവാക്കി വെള്ളിമൂങ്ങ എന്ന ചിത്രമൊരുക്കിയ ബിജു ജേക്കബിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഇതും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

മുല്ല, പുതിയമുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ എം സിന്ദുരാജാണ് ഈ മോഹന്‍ലാല്‍ - ജിബു ജേക്കബ് ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

ഇനി മോഹന്‍ലാലിന്റെ ഗ്രാമീണ ചിത്രങ്ങള്‍ പറയുകയാണെങ്കില്‍ എല്ലാം വിജയിച്ചവയാണ്. വെള്ളാനകളുടെ നാട്, മിഥുനം, മാടമ്പി പോലുള്ള സിനിമകള്‍ ഉദാഹരണം. ഈ ചിത്രങ്ങള്‍ക്ക് സമാനമായിരിക്കും പുതിയ ചിത്രമെന്ന് തിരക്കഥാകൃത്ത് പറയുന്നു

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

പൂര്‍ണമായും ഒരു ഗ്രാമീണ ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ ഭൂരിഭാഗവും പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റിയായിരിക്കും. അവിടെയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ 'പിടിപാടുകളെ' കുറിച്ചാണ് സിനിമ

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

വിജെ തോമസിന്റെ പ്രാണോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യം തുടങ്ങുമെന്നും സിന്ദുരാജ് അറിയിച്ചു.

മിഥുനവും വെള്ളാനകളുടെ നാടും വീണ്ടും ആവര്‍ത്തിക്കും, ലാല്‍ പഞ്ചായത്ത് സെക്രട്ടറിയാവും

കനല്‍ എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ലാല്‍ ഇപ്പോള്‍ വൈശാഖിന്റെ പുലിമുരുകന്‍ എന്ന ചിത്രമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. പ്രിയദര്‍ശന്റെയും എസ്എസ് രാജമൗലിയുടെയുമായി രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യാനും ലാല്‍ കരാറൊപ്പിട്ടുണ്ട്. അതിനിടയിലാവും ഈ ചിത്രം ചെയ്യുക.

English summary
Director Jibu Jacob seems to have a penchant for making his lead characters play public figures. His previous movie Vellimoonga had Biju Menon playing the role of a political leader and his next will have Mohanlal portraying a panchayat secretary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam