»   »  തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

Posted By:
Subscribe to Filmibeat Malayalam

ഇവിടം സ്വര്‍ഗമാണ്, സ്‌നേഹവീട് തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ മോഹന്‍ ലാല്‍ കര്‍ഷകനായി എത്തിയെങ്കിലും അധികം അധ്വാനമൊന്നുമുണ്ടായില്ല. എന്നാല്‍ ദൃശ്യത്തിലെ ദൃശ്യം ഒന്ന് കാണേണ്ടതു തന്നെ. ഇടുക്കിയിലെ മണ്ണ് ജോര്‍ജ് കുട്ടി എന്ന കര്‍ഷകനായി കിളച്ചുമറിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ലാലേട്ടന്‍. എന്നിട്ട് ഭാര്യയ്‌ക്കൊരു ഉപദേശവും, 'എടീ, എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയോളം തിന്നാം'

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. ദൃശ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു മലയോര കര്‍ഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

മോഹന്‍ ലാലും ജിത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദൃശ്യം

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

മമ്മി ആന്‍ മി, മൈ ബോസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസും തകര്‍പ്പന്‍ വിജയമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇതുവരെയെടുത്ത ചിത്രങ്ങളെല്ലാം മികച്ചതു തന്നെ.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

ജിത്തു ജോസഫിനൊപ്പം ആദ്യമായാണ് മോഹന്‍ലാല്‍ കൈ കോര്‍ക്കുന്നത്. പ്രിയദര്‍ശനൊപ്പം ഗീതാഞ്ജലിയും രഞ്ജിത്തിനൊപ്പം മറ്റൊരി ചിത്രവും ഇതിനോടൊപ്പം ചെയ്യുന്നുണ്ട്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് ജോര്‍ജ് കുട്ടി. നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള മലയോര കര്‍ഷകനാണ് ജോര്‍ജുകുട്ടി

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഉമ്മയായും മീന വേഷമിടുന്നുണ്ട്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

മോഹന്‍ലാലിന്റെ ഭാര്യയായെത്തുന്ന റാണി എന്ന കഥാപാത്രത്തെയാണ് മീന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റാണി പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

നാലാം ക്ലാസുകാരനും കര്‍ഷകനുമായ ജോര്‍ജു കുട്ടി, പത്താം ക്ലാസ് പാസായ ഭാര്യ റാണി. രണ്ടു മക്കളുമുണ്ട്. ഇവര്‍ക്കിടയിലെ ചില ഈഗോയും പിണക്കങ്ങലുമാണ് കഥ. ഒരു കുടുംബത്തിന്റെ മനോഹരമായ കഥ.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

ഒത്തിരി കര്‍ഷകസിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഇടുക്കി മലനിരകള്‍ തന്നെയാണ് ദൃശ്യത്തിനും പശ്ചാത്തലമൊരുക്കുന്നത്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

ആശിര്‍വാദ് സിനമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

അനില്‍ ജോണ്‍സണും വിനും തോമസും ചേര്‍ന്ന് സംഗീതം നല്‍കുന്നു

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ഇര്‍ഷാദ്, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു

തൂമ്പയെടുത്ത് മോഹന്‍ലാല്‍ പറമ്പില്‍ ആഞ്ഞു കിളച്ചു

ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും

English summary
Mohan Lal again playing as farmer role in Jeethu Josaph's Drishyam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam