For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സച്ചിന്റെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍

  By Lakshmi
  |

  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഹന്‍ലാല്‍. സച്ചിന്‍ ഒരു വെളിച്ചമെന്ന ശീര്‍ഷകത്തില്‍ എഴുതിയ പുതിയ ബ്ലോഗ് പോസ്റ്റിലാണ് മോഹന്‍ലാല്‍ സച്ചിന്‍ വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെക്കുറിച്ച് പറയുന്നത്. ഈ പ്രസംഗം സ്‌കൂള്‍ സിലബസില്‍ ചേര്‍ക്കേണ്ടതാണെന്നും പ്രസംഗത്തിലെ നന്മ പുതുതലമുറ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിയ്ക്ക് സാധിച്ചില്ല. അപ്പോള്‍ ഞാന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. പിന്നീട് രാത്രി അതിന്റെ ചിലഭാഗങ്ങള്‍ ടിവി വാര്‍ത്തക്കിടെ കണ്ടു. പിറ്റേന്നാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപം പത്രത്തില്‍ വായിച്ചത്. അപ്പോള്‍ എനിയ്‌ക്കൊരുകാര്യം മനസിലായി ഏത് കാര്യത്തിലും ആരംഭം എന്ന പോലെതന്നെ പ്രധാനമാണ് അവസാനവും.

  Mohanlal

  എവിടെ തുടങ്ങുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. പ്രത്യേകിച്ചും കായികക്ഷമയതയ്ക്ക് വളരെ പ്രാധാന്യമുള്ള സ്‌പോര്‍ട്‌സ് പോലുള്ള മേഖലകളില്‍. തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതു പോലെ, മധുരമായ ഒരു പാട്ട് പാടി തീര്‍ന്നത് പോലെ'-ലാല്‍ പറയുന്നു.

  ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടരുതെന്ന് ഉപദേശിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ വാക്കുകളും അതിനനുസരിച്ചുള്ള സച്ചിന്റെ ജീവിതവും കുട്ടികളെ പറഞ്ഞ് മനസിലാക്കണം. വാക്കുകളിലെ വെളിച്ചം അവകര്‍ക്ക് കാണിച്ചുകൊടുക്കണം. കൂടാതെ യുവജനതയ്ക്കും ഒട്ടേറെ പഠിക്കാനുണ്ട്. എന്താണ് സമര്‍പ്പണം എന്ന്. കരിയറിനെ കറ വീഴാതെ പ്രാര്‍ഥന പോലെ എങ്ങനെ കൊണ്ടുനടക്കാമെന്ന്. അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്കും പഠിക്കാനുണ്ട്. അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ലായെന്ന വലിയ കാര്യം. ലഭിച്ച ഭാരതരത്‌ന സച്ചിന്‍ സമര്‍പ്പിച്ചതും അമ്മമാര്‍ക്കാണ്. സച്ചിന്‍ നേടിയ പണത്തെക്കുറിച്ച് പ്രശസ്തിയെക്കുറിച്ചുമാണ് ചിലര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഉയരങ്ങളിലെത്താന്‍ അദ്ദേഹം ത്യജിച്ചവയുടെ കണക്കെടുത്താല്‍ അതിനായിരിക്കും കനം കൂടുതല്‍-ബ്ലോഗില്‍ പറയുന്നു.

  സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തെ നൂറ്റാണ്ടിലെ പ്രഭാഷണമായി കാണുകായണെന്നും മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു. സച്ചിന്‍ ജീവിതത്തില്‍ മുന്നോട്ട് പോയ വെളിച്ചത്തിലും പ്രഭയിലും അനുഗ്രഹത്തിലുമായിരിക്കും ഞാനും മുന്നോട്ട് യാത്ര ചെയ്യുക എന്ന് എഴുതിയാണ് താരം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

  English summary
  Mohanlal is impressed with Sachin Tendulkars speech at the Wankhede Stadium in Mumbai last week and says the legend has set an example for generations to come.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more