twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിക്ക് ആദ്യ ക്ലാപ്പ് നല്‍കിയത് വിസ്മയ, പ്രണവും മോഹന്‍ലാലും തുടങ്ങുന്നു, ഒരേ വേദിയില്‍ നിന്ന് !!

    അച്ഛന്‍റേയും ഏട്ടന്റെയും ചിത്രങ്ങള്‍ക്ക് തുടക്കമായത് ഒരേ വേദിയില്‍. ഏട്ടന് വേണ്ടി ആദ്യ ക്ലാപ്പടിച്ചതും വിസ്മയ.

    By Nihara
    |

    മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്‌ന സാക്ഷാത്ക്കാരത്തിനാണ് അനന്തപുരി മണിക്കൂറുകള്‍ക്ക് മുന്നേ സാക്ഷ്യം വഹിച്ചത്. മലയാള സിനിമയിലെ മറ്റൊരു താരപുത്രന്‍ കൂടി നായകനായി അരങ്ങേറുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തുന്ന ആദിയുടെ പൂജയും മോഹന്‍ലാലിന്റെ ഒടിയന്റെ പൂജയും ഒരേ വേദിയില്‍ വെച്ചാണ് നടത്തിയത്. ഏട്ടനും അച്ഛനും തുടങ്ങുന്നത് കാണാന്‍ അനിയത്തി വിസ്മയയും അമ്മ സുചിത്രയും സദസ്സിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

    ബാലതാരമായി സിനിമയിലെത്തിയ പ്രണവ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പുനര്‍ജ്ജനി, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു പ്രണവ് ബാലതാരമായി എത്തിയത്. ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി എത്തുന്നുവെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. ആശങ്കകള്‍ക്കും ആകാംക്ഷയ്ക്കും ഒടുവിലാണ് ചിത്രത്തിന്റെ പേര് പൂജാ ചടങ്ങില്‍ വെളിപ്പെടുത്തിയത്.

     പ്രണവിനു വേണ്ടി ക്ലാപ്പടിച്ചത് വിസ്മയ

    ഏട്ടനു വേണ്ടി ക്ലാപ്പടിച്ചത് അനിയത്തി

    സിനിമാകുടുംബത്തിലെ അടുത്ത തലമുറയുടെ രംഗപ്രവേശത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. ബുധനാഴ്ച തലസ്ഥാന നഗരിയിലാണ് ചിത്രത്തിന്റെ പൂജ നടത്തിയത്.

    അച്ഛനും മകനും

    കുടുംബസമേതം ചടങ്ങിലേക്ക്

    മോഹന്‍ലാല്‍ ചിത്രം ഒടിയന്‍, പ്രണവ് സിനിമ ആദി രണ്ടു ചിത്രങ്ങളുടേയും പൂജ ഒരു വേദിയിലായിരുന്നു. വിസ്മയയാണ് ഏട്ടനു വേണ്ടി ആദ്യ ക്ലാപ്പ് അടിച്ചത്. മോഹന്‍ലാലിന്റെ മകന്‍റെ സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിനിമാരംഗത്തെ പ്രമുഖരെല്ലാമുണ്ടായിരുന്നു.

     വേദിയില്‍

    ഒടിയനും ആദിയും ഒരേ വേദിയില്‍

    മലയാള സിനിമയില്‍ത്തന്നെ അത്യപൂര്‍വ്വമായാണ് ഇത്തരത്തില്‍ രണ്ടു സിനിമകളുടെ പൂജ ഒരു വേദിയില്‍ നടക്കുന്നത്. അച്ഛന്റെയും മകന്റെയും ചിത്രത്തിന് തുടക്കം കുറിച്ചത് ഒരേ വേദിയില്‍ നിന്നാണെന്ന പ്രത്യേകതയും ഈ രണ്ടു ചിത്രങ്ങള്‍ക്കുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രണ്ടു ചിത്രങ്ങളും ചിത്രം നിര്‍മ്മിക്കുന്നത്.

     പ്രണവ്

    ടൈറ്റില്‍ കഥാപാത്രമായ ആദിയായി പ്രണവ്

    മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. ക്യാമറയ്ക്കു മുന്നില്‍ ഇരുവരും ആദ്യമായാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി മുന്‍പ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാനുള്ളത് പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചുള്ള ചോദ്യങ്ങളാണെന്നും സംവിധായകന്‍ പറയുന്നു.

    സിനിമാ ലോകം

    അപ്പുവിന് ആശംസയുമായി സിനിമാ ലോകം

    താരപുത്രന്റെ സിനിമാപ്രവേശനത്തിന് സിനിമാക്കാരും ആരാധകരും ഒരുപോലെ ആശംസ അറിയിച്ചിട്ടുണ്ട്. പൂജാ ചടങ്ങിന്റെ ചിത്രങ്ങളും ആദിയുടെ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

     പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും

    പ്രണവിന് ആശംസയുമായി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും

    നായകനായി അരങ്ങേറുന്ന പ്രണവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ പ്രിയദര്‍ശനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അച്ഛനേക്കാള്‍ വളരട്ടെ അപ്പുവെന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിട്ടുള്ളത്. സിനിമയില്‍ തുടക്കം കുറിക്കുന്ന അപ്പുവിന് ദുല്‍ഖറും ആശംസ അറിയിച്ചിട്ടുണ്ട്.

    English summary
    Pranav Mohanlal’s debut movie as a lead actor with director Jeethu Joseph has been titled as Aadhi. The first look motion poster of the movie was screened at today’s event. Aadhi is being produced by Antony Perumbavoor under the banner of Mohanlal’s own production house Aashirvad Cinemas. They are planning to kick-start the movie’s shoot this month itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X