»   » ഞെട്ടാന്‍ റെഡിയാണെങ്കില്‍ കേട്ടോളൂ... മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്നു, നായര്‍ സാന്‍ ഉടന്‍!

ഞെട്ടാന്‍ റെഡിയാണെങ്കില്‍ കേട്ടോളൂ... മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്നു, നായര്‍ സാന്‍ ഉടന്‍!

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ 56 ആം വയസ്സിലും തനിക്ക് കഴിയും എന്ന് മോഹന്‍ലാല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. പുലിമുരുകനിലും നില്‍ക്കുന്നില്ല ലാലിന്റെ സാഹസ യാത്രകള്‍.

ബോക്‌സോഫീസ് വേട്ട തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്ന പുലിമുരുകന്‍ ഇനി വിയത്‌നാം, ചൈനീസ് എന്നീ ഭാഷകളിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെ ഇതാ ലാല്‍ ഫാന്‍സിന് ആവേശം കൊള്ളാന്‍ മറ്റൊരു വാര്‍ത്ത കൂടെ.

ജാക്കിച്ചാനൊപ്പം ലാല്‍

അതെ, ജാക്കിച്ചാനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ആ സ്വപ്‌ന ചിത്രം യാഥാര്‍ത്ഥ്യമാകുന്നു. കണ്ണേ മടങ്ങുക എന്ന കന്നി ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയ ആല്‍ബേര്‍ട്ട് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂടിച്ചേരല്‍

ലാലും ജാക്കിയും

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പടപൊരുടിയ സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജ്ജം പകര്‍ന്ന തീപ്പൊരി പോരാളിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുക. ജപ്പാന്‍ ആയോധന കലയിലെ ആചാര്യനായി ആക്ഷന്‍ വിസ്മയം ജാക്കിച്ചാനും എത്തും.

മുടങ്ങിപ്പോയ ചിത്രം

2008 ലാണ് ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെയും ജാക്കിച്ചാന്റെയും ഡേറ്റുകള്‍ ഒത്തു ചേരാത്തതും, ബഹുഭാഷ മാര്‍ക്കറ്റില്‍ ലാലിന് ഇന്നുള്ളത് പോലെ സ്വീകരണം ഇല്ലാത്തതും സിനിമ മുടങ്ങിപ്പോകാന്‍ കാരണമായി.

വീണ്ടും വരാന്‍ കാരണം

പുലിമുരുകന്‍ എന്ന ചിത്രം ദേശഭാഷകള്‍ക്കതീതമായി മോഹന്‍ലാലിന് സ്വീകാര്യമുണ്ട് എന്ന് തെളിയിച്ചു. ഇത് മനസ്സിലാക്കിയതോടെ നായര്‍ സാനിന്റെ നിര്‍മാണ ചുമതലയുള്ള, മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവൃത്തിയ്ക്കുന്ന മോര്‍ഫസ് ഗ്രൂപ്പ് ലാലിനെ വീണ്ടും സമീപിച്ചു എന്നാണ് കേള്‍ക്കുന്നത്.

English summary
Mohanlal prepares to film action scene with Jackie Chan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam