»   » മണിച്ചിത്രത്താഴ് 2ല്‍ നാഗവല്ലിയും രാമനാഥനുമില്ല!

മണിച്ചിത്രത്താഴ് 2ല്‍ നാഗവല്ലിയും രാമനാഥനുമില്ല!

Posted By:
Subscribe to Filmibeat Malayalam

മണിച്ചിത്രത്താഴിന് രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷകളോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്, പ്രത്യേകിച്ചും മോഹന്‍ലാലിന്റെ ആരാധകര്‍. ലാലിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ സണ്ണി ജോസഫ്.

മാടമ്പള്ളിയില്‍ അലഞ്ഞുതിരിഞ്ഞുനടന്ന നാഗവല്ലിയുടെ ആത്മാവിനെയും സണ്ണി ജോസഫിനെയുമെല്ലാം പ്രേക്ഷകര്‍ അത്രകണ്ട് ഉള്ളിലേയ്ക്ക് ചേര്‍ത്തുവച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാലമത്രയും മികച്ചൊരു രണ്ടാംഭാഗത്തിനുള്ള സാധ്യതയുമായി മണിച്ചിത്രത്താഴ് നിന്നു, ഇനിയിപ്പോള്‍ ഒന്നാം ഭാഗം പോലെതന്നെ രസകരമാകുമോ രണ്ടാംഭാഗമെന്നേ അറിയാനുള്ളു.

Manichithrathaazhu

പ്രിയദര്‍ശനാണ് ചിത്രത്തിന് രണ്ടാംഭാഗമൊരുക്കുന്നത്. ചിത്രത്തെ തല്‍ക്കാലം മണിച്ചിത്രത്താഴ് 2 എന്നാണ് വിളിയ്ക്കുന്നത്,. മറ്റ് പേരുകളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ രണ്ടിന് ആരംഭിയ്ക്കും.

ലാലിനൊപ്പം ഇന്നസെന്റ്, ഗണേഷ്, മധു, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ടാംഭാഗത്തില്‍ പുതുമുഖമായിരിക്കും നായികയാവുക. ആദ്യചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് ഗോപി, ശോഭന എന്നിവര്‍ ചിത്രത്തിലില്ലെന്നാണ് അറിയുന്നത്.

പുതിയ ചിത്രത്തില്‍ നാഗവല്ലിയെന്ന കഥാപാത്രമുണ്ടാകില്ലെന്ന് പ്രിയദര്‍ശന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. നാഗവല്ലിയെയും, ഗംഗയെയും, നകുലനെയുമെല്ലാം മാറ്റി പുതിയ സൈക്കോ ത്രില്ലറാണ് പ്രിയന്‍ സംവിധാനം ചെയ്യുന്നത്.

English summary
Mohanlal's much-awaiting spin off of the cult film Manichitratazhu will start filming in Trivandrum from July 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam