»   » പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അമ്മു ടു അമ്മു

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അമ്മു ടു അമ്മു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. അമ്മു ടു അമ്മു എന്ന ചിത്രത്തിലൂടെ. പ്രിയദര്‍ശന്‍, വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. അതിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് തിരിയുകയുളളൂ.

ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കുന്ന അമ്മു ടു അമ്മുവിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. ചിത്രത്തില്‍ മുകേഷും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് അറിയുന്നത്.

mohanlal

അതേസമയം തമിഴില്‍ ഒരുക്കുന്ന ചിത്രം കാഞ്ചീവരം പോലെ കലാമൂല്ല്യ ചിത്രമാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. എയ്ഡ്‌സ് ടെസ്റ്റിന് എത്തുന്ന രണ്ട് കഥാപാത്രങ്ങളുടെ കഥായണത്രേ. എയ്ഡ്‌സ് ബോധവല്‍ക്കരണവും സിനിമയുടെ ലക്ഷ്യമാണ്.

ആഗസ്റ്റില്‍ ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനയുടെ ചിത്രീകരണം 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അശോക് രാജ് അശോക് ശെല്‍ ശ്രേയ റെഡ്ഡി എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Ammu To Ammu is a Malayalam movie directed by Priyadarshan. Starring Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam