»   » അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

മലയാളികള്‍ എക്കാലവും കണ്ടിരുന്ന് ചിരിയ്ക്കുന്ന ഒത്തിരി സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ് ഒപ്പമെന്ന ചിത്രത്തിന് വേണ്ടി. പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്‌പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണിതെന്നും അന്ധനായി അഭിനയിക്കുന്ന ത്രില്ലലാണ് താനെന്നും ലാല്‍ പറയുന്നു. സംവിധായകന്റെ മികവിലൂന്നിയ ചിത്രമാണ് ഒപ്പമെന്നുമ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിയ്ക്കുന്ന ഒത്തിരി ഹാസ്യ- കുടുംബ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വന്നിട്ടുണ്ട്. ഗീതാഞ്ജലിയാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

ആരോ ഒരാള്‍ ഒപ്പമുണ്ട് നിഴല്‍പോലെ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഒരു ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന് ഏക ദൃക്‌സാക്ഷിയാകുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അന്ധനായ കഥാപാത്രമാണ്. നിരപരാധിത്വം തെളിയിക്കാന്‍ ഇയാള്‍ നടത്തുന്ന പോരാട്ടമാണ് ഒപ്പം.

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശനാണ് തിരക്കഥയും സംഭാഷണവും. ഫോര്‍ മ്യൂസിക്‌സ് എന്ന ബാന്‍ഡ് ആണ് സംഗീത സംവിധാനം. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കാവലന്‍, സുര, പോലീസ് ഗിരി എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എന്‍ കെ ഏകൈംബരമാണ് ഛായാഗ്രഹണം.

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

കോളേജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം വിമല രാമനും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുകയാണ് ഒപ്പത്തിലൂടെ. സഞ്ജിത ഷെട്ടിയാണ് മറ്റൊരു കേന്ദ്ര നായിക വേഷത്തിലെത്തുന്നത്.

അന്ധനായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ച് മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ

സമുദ്രക്കനി ശിക്കാറിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഒപ്പം. നെഗറ്റീവ് റോളിലാണ് സമുദ്രക്കനി. അനുശ്രീ, നെടുമുടി വേണു, മാമുക്കോയ,ഇടവേള ബാബു,കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്

English summary
The official first look poster of Oppam, the upcoming crime thriller which brings back the Mohanlal-Priyadarshan duo, is out. The poster which features the lead actor Mohanlal looks highly promising.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam