»   » മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം; മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം; മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും അപര്‍ ഗോപിനാഥിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശനം സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നു തുടങ്ങി. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വരുന്നതു പ്രകാരം, 28 കോടി രൂപ ചെലവഴിച്ചാണ് ഈ സിനിമ നിര്‍മിയ്ക്കുന്നത്. എന്നു പറഞ്ഞാല്‍, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം.

അസര്‍ബൈജാനിലെ റൗഫ് ജി മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം

മലയാളത്തെ സംബന്ധിച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് കേള്‍ക്കുന്നത്. 28 കോടിയാണത്രെ നിര്‍മാണച്ചെലവ്. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം

അപര്‍ണ ഗോപിനാഥാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്. ഭാര്യ-ഭര്‍ത്താക്കന്മാരായാണ് ഇരുവരും അഭിനയിക്കുന്നത്. അമ്മയെ അന്വേഷിച്ച് ചൈനയിലേക്ക് പോകുന്ന മകളുടെ കഥയാണ് ചിത്രം. മകളായി അപര്‍ണയും അവളെ അനുഗമിയ്ക്കുന്ന ഭര്‍ത്താവായി മോഹന്‍ലാലും എത്തുന്നു.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം

മോഹന്‍ലാലിനും അപര്‍മയ്ക്കും പുറമെ പ്രതാപ് പോത്തനും ശശികുമാറുമാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍. ഇവര്‍ക്ക് പുറമെ അസര്‍ബൈജാന്‍കാരായ 21 അഭിനേതാക്കളും ചിത്രത്തിലുണ്ട്. അസെര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും 28 കോടിയുടെ ചിത്രം

അമ്മു ടു അമ്മു എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് പിന്നീട് വ്യക്തമാക്കി. അന്തിമ തീരുമാനം എന്നര്‍ത്ഥം വരുന്ന പേരായിരിക്കും മറ്റു ഭാഷകളില്‍ ചിത്രത്തിന് നല്‍കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Malayalam actor Mohanlal and director Priyadarshan are set to team up once again, as per latest reports. Their new venture will be an international multi-lingual film with a budget of Rs 28 crore, making it the most expensive Malayalam movie ever made.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam