»   » മണിച്ചിത്രത്താഴ് 2ന് ഗീതാഞ്ജലിയെന്ന് പേരിട്ടു

മണിച്ചിത്രത്താഴ് 2ന് ഗീതാഞ്ജലിയെന്ന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam
Manichithrathazhu
മോഹന്‍ലാല്‍ വീണ്ടും സൈക്യാട്രിസ്റ്റായ സണ്ണി ജോസഫായി എത്തുന്ന ചിത്രത്തിന് ഗീതാഞ്ജലിയെന്ന് പേരിട്ടു. പ്രിയദര്‍ശനും ഡെന്നിസ് ജോസഫും ചേര്‍ന്നാണ് ഗീതാജ്ഞലിയുടെ തിരക്കഥാരചന നടത്തുന്നത്.

ചിത്രം മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമല്ലെന്നും മണിച്ചിത്രത്താഴിലെ സണ്ണി ജോസഫ് എന്ന സൈക്രാട്രിസ്റ്റ് മാത്രമേ ഗീതാഞ്ജലിയിലുള്ളുവെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. അല്ലാതെ മണിച്ചിത്രത്താഴിലെ പ്രധാന കഥാപാത്രമായിരുന്ന നാഗവല്ലിയും കൂട്ടരും ഈ ചിത്രത്തിലില്ല.

തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ ദില്ലിയിലും ദുബയിലും ചില സീനുകള്‍ ചിത്രീകരിക്കുന്നുണ്ട്. മണിച്ചിത്രത്താഴില്‍ അഭിനയിച്ച ഇന്നസെന്റ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുമുണ്ട്. മധു, സിദ്ദിഖ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമെല്ലമുള്ള നായികമാരെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം ശോഭന ചെയ്ത കഥാപാത്രമായിരുന്നു. അതുപോലെ തിലകന്‍, സുരേഷ് ഗോപി എന്നിവരുടെ വേഷങ്ങളും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. ഈ കഥാപാത്രങ്ങളൊന്നുമില്ലാതെ സണ്ണി ജോസഫിനെ മാത്രം പറിച്ചെടുത്ത് പുതിയ ചിത്രമുണ്ടാക്കുമ്പോള്‍ അത് എത്തരത്തിലുള്ളതായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

ഗീതാഞ്ജലിയെന്ന പേരില്‍ മുമ്പ് ഒരു സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്കില്‍ ഇറങ്ങിയിരുന്നു. ഇത് മലയാളത്തിലേയ്ക്ക് ഡബ്ബ് ചെയ്തപ്പോഴും വലിയ ഹിറ്റായി മാറിയിരുന്നു. നാഗാര്‍ജ്ജുനയും ഗിരിജ റാണിയുമായിരുന്നു ആ ചിത്രത്തില്‍ നായികാനായകന്മാരായിരുന്നത്.

English summary
Add to it the announcement that the film will be a spinoff of one of Mollywood's biggest hits, Manichithrathazhu, and the anticipation peaks. The latest news from that front is that the movie, has been titled Gitanjali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam