»   » മോഹന്‍ലാലിനൊപ്പമുള്ള കുഞ്ഞാലിമരക്കാരില്‍ നിന്നും പ്രിയദര്‍ശന്‍ പിന്‍വാങ്ങി.. കാരണം മമ്മൂട്ടി???

മോഹന്‍ലാലിനൊപ്പമുള്ള കുഞ്ഞാലിമരക്കാരില്‍ നിന്നും പ്രിയദര്‍ശന്‍ പിന്‍വാങ്ങി.. കാരണം മമ്മൂട്ടി???

Posted By:
Subscribe to Filmibeat Malayalam

കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒപ്പത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാനെത്തിയ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് സിനിമയാക്കാന്‍ ഉദ്ദേശിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം ഇക്കാര്യം വാര്‍ത്തയായിരുന്നു.

മമ്മൂട്ടി പഴശ്ശിരാജയായാലും കുഞ്ഞാലി മരയ്ക്കാരായാലും നിര്‍മ്മാതാവിന്‍റെ അവസ്ഥ ഇത് തന്നെ.. ഏത്?

സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

പ്രിയദര്‍ശന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുന്നുവെന്ന് ഷാജി നടേശന്‍ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. ആഗസ്ത് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതോടെ ഇതിഹാസ പുരുഷനായ കുഞ്ഞാലിമരയ്ക്കാരെ ആര് അവതരിപ്പിക്കണമെന്ന ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തു.

കുഞ്ഞാലിമരയ്ക്കാറില്‍ നിന്നും പിന്‍മാറുന്നു

മോഹന്‍ലാലിനൊപ്പമുള്ള കുഞ്ഞാലിമരയ്ക്കാരുമായി പ്രിയദര്‍ശന്‍ മുന്നോട്ട് പോയേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കിയത്.

പിന്‍മാറ്റത്തിന് കാരണം

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുന്നുണ്ടെങ്കില്‍ അതേ പേരില്‍ സിനിമയെടുക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാരണം ഇതാണ്

ചരിത്ര സിനിമകളുടെ പല തരത്തിലുള്ള ആഖ്യാനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്രവുമായി എത്തുന്നതില്‍ കാര്യമില്ലെന്നാണ് സംവിധായകന്റെ വാദം.

അത്തരം പ്രവണത നല്ലതല്ല

ഒരു പേരില്‍ രണ്ട് സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമയെടുക്കുന്ന പ്രവണത നല്ലതല്ല. അത്തരത്തിലുള്ള മത്സരത്തില്‍ കാര്യമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. മുന്‍പ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ കുഞ്ഞാലിരയ്ക്കാരായി വേഷമിട്ടിരുന്നു.

മികച്ച ചിത്രവുമായി മടങ്ങിവരും

ഒപ്പത്തിന് ശേഷം മറ്റൊരു മികച്ച ചിത്രവുമായി മലയാള സിനിമയില്‍ മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍. മഹേഷിന്റെ പ്രതികാരത്തിന്‍രെ തമിഴ് റീമേക്കായ നിമിറിന്റെ തിരക്കിലാമ് സംവിധായകന്‍ ഇപ്പോള്‍.

ആരാധകര്‍ക്ക് നിരാശ

മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയേറെ നിരാശാജനകമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒടിയനു ശേഷമുള്ള ബ്രഹമാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

ഔദ്യോഗിക വിശദീകരണത്തിനായുള്ള കാത്തിരിപ്പ്

ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാലോകവും. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018 മെയ് മാസത്തില്‍ ആരംഭിക്കും.

ബോക്‌സോഫീസിലെ മത്സരം

ഇതിഹാസ കഥാപാത്രമായ കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയാല്‍ അത് ശരിക്കും ബോക്‌സോഫീസില്‍ മത്സരമായി മാറും. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വന്നപ്പോഴേ ഫാന്‍സുകാര്‍ തമ്മില്‍ വാക് പോരാട്ടം തുടങ്ങിയിരുന്നു.

English summary
Priyadarshan’s Kunjalimarikkar is in trouble.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X