»   » ലേഡീസ് ആന്റ് ജെന്റില്‍മാനിലും ലാല്‍ മദ്യപാനി

ലേഡീസ് ആന്റ് ജെന്റില്‍മാനിലും ലാല്‍ മദ്യപാനി

Posted By:
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ വ്യത്യസ്തനായ ഒരു മദ്യപനായി താന്‍ അഭിനയിക്കുമെന്ന് മോഹന്‍ലാല്‍ വാക്കു നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. ലേഡീസ് ആന്റ് ജെന്റില്‍മാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.

ഒരിക്കല്‍ ഒന്നിച്ച് അത്താഴം കഴിയ്ക്കുമ്പോള്‍ ഞാന്‍ ലാലിനോട് ലേഡീസ് ആന്റ് ജെന്റില്‍മാന്റെ കഥ വളരെ കാഷ്വലായി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ലാല്‍ ആ ചിത്രം നമ്മള്‍ ചെയ്യും എന്നു പറഞ്ഞത്. ആ സമയത്ത് രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രത്തില്‍ ലാല്‍ ഒരു മദ്യപനെ അവതരിപ്പിച്ചകാര്യവും ഒരേതരം വേഷം ആവര്‍ത്തിച്ചാല്‍ മടുപ്പുണ്ടാകുമെന്നകാര്യവും സൂചിപ്പിച്ചത്.

Ladies and Gentleman

അപ്പോള്‍ ലാല്‍ താന്‍ തീര്‍ത്തും വ്യത്യസ്തനായ ഒരു മദ്യപിനെ അവതരിപ്പിക്കാമെന്ന് വാക്ക് നല്‍കുകയായിരുന്നു. അങ്ങനെയാണ് ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ ലാല്‍ നായകനാകുന്നതും കാലതാസമില്ലാതെ ചിത്രം തുടങ്ങാന്‍ കഴിഞ്ഞതും- സിദ്ദിഖ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായ കഥ പറയുന്നതിനിടെ ലാല്‍ എന്ന ബഹുമുഖ പ്രതിഭയെ പ്രശംസിക്കാനും സിദ്ദിഖ് മറന്നില്ല. ഏത് റോള്‍ കൊടുത്താലും അത് അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമാണ്, എല്ലാ കഥാപാത്രങ്ങള്‍ക്കും അദ്ദേഹം അദ്ദേഹത്തിന്റേതായ ഒരു സ്പര്‍ശം നല്‍കും- സിദ്ദിഖ് പറഞ്ഞു.

ലേഡീസ് ആന്റ് ജെന്റില്‍മാന്റെ വണ്‍ലൈന്‍ കഥ മാത്രം കേട്ടാണത്രേ ലാല്‍ ആ ചിത്രം ചെയ്യാമെന്ന് സിദ്ദിഖിന് വാക്ക് നല്‍കിയത്. തനിയ്ക്ക് ലേഡീസ് ആന്റ് ജെന്റില്‍മാന്റെ പൂര്‍ണകഥ അറിയില്ലായിരുന്നുവെന്ന് ലാലും വ്യക്തമാക്കിയിട്ടുണ്ട്.

English summary
At the audio launch of their next outing together, Ladies and Gentleman, director Siddique narrated how he got superstar Mohanlal to play the lead

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam