»   » പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

മൂന്ന് ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോഴും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയാത്തതില്‍ ഉണ്ണി മുകുന്ദന് നിരാശയുണ്ടായിരുന്നു. എന്നാല്‍ കോര്‍ട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗരേജ് എന്ന ചിത്രത്തിലൂടെ അത് സഫലമാകുകയാണ്.

ജൂനിയര്‍ എന്‍ ടി ആര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി, അതിനുമപ്പുറം ചിത്രത്തിലെ ഒരു വില്ലന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. ഉണ്ണിയുടെ പേര് നിര്‍ദ്ദേശിച്ചത് ആരാണെന്ന് സംവിധായകന്‍ പറയുന്നു.

പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

സാക്ഷാല്‍ മോഹന്‍ലാല്‍ ആണത്രെ ചിത്രത്തിലെ വില്ലനായി ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത്.

പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

തെലുങ്ക് സിനിമയിലേക്ക് ഫ്രെഷ് ആയ ഒരു നടനെ വില്ലനായി പരിചയപ്പെടുത്താനുള്ള തിരച്ചിലിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. നിഷ്‌കളങ്കതയും പൗരുഷവുമുള്ള ഒരാള്‍ക്ക് വേണ്ടിയായിരുന്നു അന്വേഷണം.

പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

ഈ കഥാപാത്രത്തിന് അനുയോജ്യനായ നടന്‍ ഉണ്ണി മുകുന്ദനാണെന്ന് മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയായിരുന്നത്രെ. ഉണ്ണിയുടെ സിനിമകള്‍ കണ്ട ശേഷം ആ കഥാപാത്രത്തിന് വേറെ ഒരാളെ തേടേണ്ടതില്ലെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് കോര്‍ടലാ ശിവ പറഞ്ഞു.

പൗരുഷമുള്ള നിഷ്‌കളങ്ക വില്ലന്‍, ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

ഹൈദരാബാദിലും, മുംബൈയിലും കേരളത്തിലുമായാണ് ജനതാ ഗാരേജ് ചിത്രീകരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം ഷൂട്ടിംഗ് തുടങ്ങും. തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലുമായാണ് നൂറ് കോടി ബജറ്റിലുള്ള ജനതാ ഗാരേജ് ഒരുങ്ങുന്നത്‌

English summary
Mohanlal recommends Unni Mukundan name to Koratala Siva

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam