»   » ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി മോഹന്‍ലാല്‍ നിരസിച്ച ഫാസില്‍ ചിത്രം ..ഹിറ്റായത് മറ്റുു ഭാഷകളില്‍..

ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി മോഹന്‍ലാല്‍ നിരസിച്ച ഫാസില്‍ ചിത്രം ..ഹിറ്റായത് മറ്റുു ഭാഷകളില്‍..

By: Pratheeksha
Subscribe to Filmibeat Malayalam

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗ്യതാരമായി മോഹന്‍ലാല്‍ മാറിയപ്പോള്‍ ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച നല്ല സംവിധായകരിലൊരാളായിരുന്നു ഫാസില്‍.

ആ ചിത്രം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറിന്റെ കഥ പറഞ്ഞിരുന്നു. പക്ഷേ ആ റോള്‍ ലാല്‍ ഉപേക്ഷിക്കുകയായിരുന്നു...

നീണ്ട ഇടവേളയ്ക്കു ശേഷം

1984 ല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ഫാസിലും മണിചിത്രത്താഴിലൂടെ ഒന്നിച്ചത്.

ഫാസില്‍ പറഞ്ഞ കഥ

ഇതിനിടയില്‍ ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറുടെ കഥ പറഞ്ഞിരുന്നു.

ലാല്‍ കത്തി നില്‍ക്കുന്ന സമയം

പ്രണയനായകനായും കുടുംബസ്ഥനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്.

ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി

ആ സിനിമ ചെയ്യുകയാണെങ്കില്‍ 90 കളിലെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

കഥയില്‍ മാറ്റം വരുത്തി ഫാസില്‍ ചെയ്തത്

സ്വന്തം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാസില്‍ ആ ചിത്രം നാഗാര്‍ജ്ജുനയെ നായകനാക്കി കില്ലര്‍ എന്ന പേരില്‍ തെലുങ്കിലെടുത്തപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറി.

പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു

പിന്നീട് ചിത്രം തമിഴിലെടുത്തപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു. ഈശ്വര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കില്ലറിന്റെ ഹിന്ദി പതിപ്പ് സബ് സേ ബഡാ മാവാലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
mohanlal rejected fazil movie which were superhit in telugu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam