»   » മലയാളത്തില്‍ കാലിടറിയപ്പോള്‍ മോഹന്‍ലാലും മേജര്‍ രവിയും തെലുങ്കിലേക്ക്,പുതിയ സിനിമ റിലീസിനൊരുങ്ങുന്നു

മലയാളത്തില്‍ കാലിടറിയപ്പോള്‍ മോഹന്‍ലാലും മേജര്‍ രവിയും തെലുങ്കിലേക്ക്,പുതിയ സിനിമ റിലീസിനൊരുങ്ങുന്നു

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് മോഹന്‍ലാല്‍. ഏത് തരം കഥാപാത്രമായാലും അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്നിടത്താണ് ഒരു നടന്‍ വിജയിക്കുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ച് ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. ഡോക്ടറായാലും സാധാരണക്കാരനായാലും മിലിട്ടറി വേഷമായാലും അങ്ങേയറ്റം മനോഹരമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കാറുള്ളത്.

മോഹന്‍ലാലും മേജര്‍ രവിയും ഒരുമിച്ചെത്തിയ പട്ടാള പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. കീര്‍ത്തിചക്ര പോലെയുള്ള സിനിമകള്‍ വാണിജ്യ വിജയം നേടിയപ്പോള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയാനായിരുന്നു മറ്റ് ചില ചിത്രങ്ങളുടെ വിധി. അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ സിനിമയായ ബിയോണ്ട് ദി ബോര്‍ഡേഴ്‌സിന്റെ തെലുങ്ക് പതിപ്പ് റിലീസിനെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


വീണ്ടും തെലുങ്കിലേക്ക്

ഭാഷാഭേദമില്ലാതെ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുന്ന താരമാണ് മോഹന്‍ലാല്‍. മനമത, ജനതാ ഗാരേജ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമകള്‍ക്ക് ശേഷം താരം വീണ്ടും തെലുങ്കിലേക്കെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


യുദ്ധഭൂമി റിലീസിനൊരുങ്ങുന്നു

യുദ്ധ പശ്ചാത്തലത്തിലൊരുക്കിയ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് തെലുങ്കില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.


ആര്‍മിയിലെ അനുഭവം

ആര്‍മിക്കാരനായതിനാല്‍ത്തന്നെ അത്തരത്തിലുള്ള കഥകളോടാണ് മേജര്‍ രവിക്ക് കൂടുതല്‍ താല്‍പര്യം. പത്ത് സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ നായകരാക്കിയും സിനിമയൊരുക്കിയിരുന്നു.


നടനെന്ന നിലയില്‍ പൂര്‍ണ്ണസംതൃപ്തി

മേജര്‍ രവിയുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നടന്നെ നിലയില്‍ പൂര്‍ണ്ണ സംതൃപ്തി തോന്നാറുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.


ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

തെലുങ്കില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്ന തന്റെ ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറയുന്നു.


തെലുങ്കിലേക്ക് മൊഴിമാറ്റി

തെലുങ്ക് പതിപ്പില്‍ മോഹന്‍ലാല്‍ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചത്. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ മന്യം പുലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.


English summary
Mohanlal returns with a war-centric movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam