»   » വില്ലന്‍ നായികയുടെ ഭര്‍ത്താവാകുമ്പോള്‍

വില്ലന്‍ നായികയുടെ ഭര്‍ത്താവാകുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

മുപ്പത്തിരണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ വില്ലനും നായികയും കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും പറയാനുണ്ടാവുക. സിനിമയിലാണെങ്കില്‍ വില്ലന്‍ തന്റെ വില്ലത്തരത്തിന്റെ പേരില്‍ മാപ്പു പറയുമായിരിക്കും, നായിക ഒരുപക്ഷേ ക്ഷമിയ്ക്കാനും തയ്യാറാകുമായിരിക്കും. പക്ഷേ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതൊന്നുമല്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ നരേന്ദ്രനും നായിക പ്രഭയും കണ്ട് മുട്ടിയത് പുതിയൊരു ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു.

കാലംകഴിഞ്ഞുള്ള നേര്‍ക്കാഴ്ചയില്‍ രണ്ടുപേര്‍ക്കും സന്തോഷം അടക്കാനായില്ല. അവര്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും ഒരുമിച്ച് ഫോട്ടോകളെടുക്കുകയും ചെയ്തു. വില്ലന്‍ ഈചിത്രങ്ങള്‍ അന്നു തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിയ്ക്കുകയും. ചെയ്തു. ഈ സ്റ്റില്ലുകള്‍ മനസിലിട്ടോടിയ്ക്കുമ്പോള്‍ സിനിമയേക്കാള്‍ മനോഹാരിത തോന്നുന്നില്ലേ?.

Mohan Lal-Poornima

തമിഴ് ചിത്രമായ ജില്ലയുടെ സെറ്റില്‍ വച്ചായിരുന്നു മോഹന്‍ലാല്‍-പൂര്‍ണിമ ഭാഗ്യരാജ് കൂടിക്കാഴ്ച. ജില്ലയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് പൂര്‍ണിമയ്ക്ക്. അങ്ങനെ പഴയ വില്ലന്‍ വീണ്ടും പൂര്‍ണിമയുടെ നായകനാവുകയാണ്.

28 വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് പൂര്‍ണിമ വീണ്ടും അഭിനയിക്കാനെത്തുന്നത്. ലാലിന്റെ ആദ്യചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ പൂര്‍ണിമയായിരുന്നു നായികയായത്. അന്ന് പൂര്‍ണിമ പൂര്‍ണിമ ജയറാമായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ പൂര്‍ണിമ ഭാഗ്യരാജാണ്. കാലംകഴിഞ്ഞുള്ള കൂടിക്കാഴ്ചക്കിടെ എടുത്ത ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഗുഡ് ഈവനിങ് മിസ് പ്രഭാ നരേന്ദ്രന്‍.. എന്ന ക്യാപ്ഷനോടുകൂടിയാണ്.

നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയെന്ന ചിത്ര മോഹന്‍ലാല്‍-വിജയ് സംഗമത്തിന്റെ പേരില്‍ ഇതിനകം തന്നെ വലിയ വാര്‍ത്തയായചിത്രമാണ്. ചിത്രത്തില്‍ വിജയുടെ മാതാപിതാക്കളായിട്ടാണ് ലാലും പൂര്‍ണിമയും അഭിനയിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ മധുരയിലെ സെറ്റില്‍ വച്ചായിരുന്നു കഴിഞ്ഞ ദിവസം ലാലും പൂര്‍ണിമയും കണ്ടുമുട്ടിയത്.

English summary
Thirty-two years after their first film together, actor Mohanlal seems to be excited to meet actress Poornima,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam