»   » ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

Posted By:
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ ലാലിസം എന്ന പേരില്‍ ഒരു മ്യൂസിക് ബാന്റ് തുടങ്ങിയിരുന്ന കാര്യം മറന്നു കാണില്ലോ. തുടക്കം തന്നെ പിഴച്ചപ്പോള്‍ ബാന്റ് പൂട്ടിപ്പോയി.

മോഹന്‍ലാലിന്റെ ഒത്തിരി പാട്ടുകേള്‍ കേട്ടാസ്വദിച്ച പലരും ലാലിന് പാടാന്‍ അറിയില്ല എന്ന് പറഞ്ഞ് വിമര്‍ശിച്ചു. എന്തൊക്കെയായിരുന്നു പുകില്. അതൊക്കെ പോട്ടെ. ആ കറ ഇപ്പോഴും ആരുടൈങ്കിലും മനസ്സിലുണ്ടെങ്കില്‍ അതൊന്ന് കഴുകി കളയണം. ലാലും രേവതിയും എംജി ശ്രീകുമാറും ചേര്‍ന്നാലപിച്ച ഈ വീഡിയോ ഒന്ന് കാണൂ...

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

മോഹന്‍ലാലും ജഗതിയും രേവതിയും ചേര്‍ന്ന് തകര്‍ത്തഭിനയിച്ച കിലുക്കം എന്ന ചിത്രത്തിലെ ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം എന്ന പാട്ട് രേവതിയും എംജി ശ്രീകുമാറും ലാലും പാടുന്നത് കേള്‍ക്കൂ. പാട്ടിന് ഒത്ത് ചുവട് വയ്ക്കുന്നതും കാണൂ

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

സംഗീത സംവിധായകന്‍ രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ ലാലിസം എന്ന പേരില്‍ ഒരു മ്യൂസിക് ബാന്റ് തുടങ്ങിയത്. തുടക്കം തന്നെ പാളിച്ചായായിരുന്നു

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

ദേശീയ ഗെയിമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ലാലിന്റെ ലാലിസം അരങ്ങേറിയത്. ലാലിസത്തിന്റെ ആദ്യത്തെ പരിപാടിയായിരുന്നു. സത്യത്തില്‍ ദേശീയ ഗെയിമിന് വേണ്ടി എആര്‍ റഹ്മാന്റെ പരിപാടിയായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഭാരിച്ച ചെലവുകാരണം പെട്ടന്ന് മോഹന്‍ലാലിനെയും ടീമിനെയും ഇറക്കുകയായിരുന്നു. അത് പിന്നീട് വലിയ വിവാദമായി.

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

1.63 കോടി രൂപയാണ് ലാലിസം എന്ന മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡിനായി സംഘാടകര്‍ നല്‍കിയത്. എന്നാല്‍ പരിപാടി വളരെ നിലവാരം കുറഞ്ഞതോടെ വന്‍ തുക നല്‍കി ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ ദേശീയ ഗെയിംസ് അധികൃതര്‍ക്ക് പണം മടക്കി നല്‍കുകയായിരുന്നു.

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

എന്തെങ്കിലും കിട്ടിയാല്‍ ആഘോഷിക്കാന്‍ വിശന്നിരിയ്ക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് കിട്ടിയ ഇരയായിരുന്നു ലാലിസം. ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന മഹാനടനെ പോലും മറന്നു. സാഹചര്യങ്ങളെ കുറിച്ചൊന്നും അന്വേഷിക്കാന്‍ നിന്നില്ല. കൂട്ടുത്തോടെ വിമര്‍ശനമായിരുന്നു.

ലാലിസം കണ്ട് ലാലിനെ വിമര്‍ശിച്ചവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം

ലാല്‍ സംഭവത്തില്‍ കാര്യമായൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് രതീഷ് വേഗ മറുപടി നല്‍കി. അവസാന നിമിഷമാണ് ലാലിസം പ്ലാന്‍ ചെയ്തതെന്നും തങ്ങള്‍ക്ക് കാര്യമായി പ്രാക്ടീസ് ചെയ്യാന്‍ സമയമുണ്ടായിരുന്നില്ലെന്നൊക്കെയായിരുന്നു വിശദീകരണം. എന്തായാലും അതവിടെ കഴിഞ്ഞു.

English summary
Mohanlal Revathi and MG Sreekumar singing the song Oottipattanam from Kilukkam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam