»   » മോഹന്‍ലാല്‍ ചിത്രം, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തെലുങ്കിലും

മോഹന്‍ലാല്‍ ചിത്രം, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തെലുങ്കിലും

Posted By:
Subscribe to Filmibeat Malayalam

വേനലവധിക്ക് തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാല്‍, മേജര്‍ രവി കൂട്ടുകെട്ടില്‍ കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഠഹാര്‍ എന്നീ ചിത്രങ്ങള്‍ മുന്‍പ് ഇറങ്ങിയിട്ടുണ്ട്. ഈ ബിഗ്ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി തിരിച്ചു വരികയാണ്.

2017 ഏപ്രില്‍ 7ന് റിലീസ് ചെയ്യാന്‍ ആലോചിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് കൂടി തീയേറ്ററില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെലുങ്കില്‍ ചിത്രത്തിനു പേരു നല്‍കിയിരിക്കുന്നത് 1971 ഭാരത സതിരധ് എന്നാണ്.

1971

ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം തെലുങ്കും മലയാളവും ഏപ്രിൽ 7 ന് ഒരുമിച്ച് റിലീസ് ചെയ്യും. റിപ്പോര്‍ട്ട് സത്യമാകുകയാണെങ്കില്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മലയാള ചിത്രവും അതിന്റെ തെലുങ്ക് ഡബ്ബിംഗും കൂടി തീയേറ്ററില്‍ ഒരുമിച്ച് എത്തുന്നത്.

ജനതാ ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസ് മോഹന്‍ലാലിന്റെ തെലുങ്ക് ഫാന്‍സിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പുലിമുരുകന്റെ തെലുങ്ക് ഡബ്ബിംഗും ഗംഭീര വിജയമായിരുന്നു.അതിനു ശേഷം ഒപ്പത്തിന്റെ തെലുങ്ക് കണ്ണുപ്പാപ്പയും റിലീസായി. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ അല്ലു സിരീഷ് പ്രധാനപ്പെട്ട ഒരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

English summary
Mohanlal's 1971 Beyond Borders Releaseing In Malayalam and Telugu on April 7,2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam