»   » കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതിന് പിന്നിലെ കാരണം? നിവിനും ഇത് സമ്മതിക്കും!

കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതിന് പിന്നിലെ കാരണം? നിവിനും ഇത് സമ്മതിക്കും!

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാൻ കാരണം ഇതാണ് | filmibeat Malayalam

നിവിന്‍ പോളിയുടെ പുതിയ സിനിമയായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒരുമിച്ചെത്തിയാല്‍ അത് തകര്‍ക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉാവുമെന്നുള്ള സ്ഥിരീകരണവുമായി നിവിന്‍ പോളിയെത്തിയത്.

പറഞ്ഞത് വെറുതെയല്ല, കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലുണ്ട്, സ്ഥിരീകരണവുമായി നിവിന്‍ പോളി, കാണൂ!

ആദി ഇറങ്ങുന്നതിന് മുന്‍പേ പ്രണവിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ കാരണം?

ഏട്ടനും അച്ചായനും ഒരുമിച്ചാല്‍ അത് അഡാര്‍ ഐറ്റമായിരിക്കും. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ കൊച്ചുണ്ണിക്ക് വേണ്ടി വഴി മാറുമെന്നുമായിരുന്നു ആരാധകരുടെ വാദം. എന്തായാലും നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റേഷന്‍ ആന്‍ഡ്രൂസ് കാര്യങ്ങളെക്കുറിച്ച് വിശദമാക്കിയത്.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കൊച്ചുണ്ണിയായി വേഷമിടുന്നത് നിവിന്‍ പോളിയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംവിധായകനും നിവിന്‍ പോളിയും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

സന്തോഷം പങ്കുവെച്ച് നിവിന്‍ പോളി

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷമുണ്ടെന്ന് നിവിന്‍ പോലി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിന്റെ കഥാപാത്രം

കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചത്.

അദ്ദേഹത്തിന് വേണ്ടി മാറ്റിവെച്ചത്

കായംകുളം കൊച്ചുണ്ണിയുടെ അടുത്ത സുഹൃത്തായ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മറ്റൊരു താരത്തെയും ചിന്തിക്കാനാവില്ല. കഥാപാത്രത്തെ ഏറ്റെടുത്തതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആകാംക്ഷയ്ക്ക് വിരാമം

മോഹന്‍ലാല്‍ എത്തുന്നുവെന്ന് സ്ഥിരീകരിച്ചതിന് ശേഷം ഏത് കഥാപാത്രമായാണ് അദ്ദേഹം എത്തുന്നതെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം അക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. സംവിധായകന്റെ പോസ്റ്റ് കാണൂ.

ബാബു ആന്റണിയുടെ തിരിച്ചുവരവ്

വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ബാബു ആന്റണിയുടെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്. ഇത്തിങ്ങള്‍ തങ്ങള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

English summary
Mohanlal's role in Kayamkulam Kochunni is revealed, Roshan Andrews facebook post getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X