»   » മമ്മൂട്ടിയെ മുന്നിലിരുത്തി മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം.. ചിരിച്ച്.. ചിരിച്ച്...!!!

മമ്മൂട്ടിയെ മുന്നിലിരുത്തി മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം.. ചിരിച്ച്.. ചിരിച്ച്...!!!

Posted By: Rohini
Subscribe to Filmibeat Malayalam

കോമഡി സ്‌കിറ്റ് എന്നൊക്കെ പറഞ്ഞാല്‍ ചില മുന്‍നിതാരങ്ങള്‍ക്ക് വലിയ മടിയാണ്. തമിഴിലൊന്നും ഒരൊറ്റ നായകനും സ്റ്റേജില്‍ കോമഡി സ്‌കിറ്റൊന്നും അവതരിപ്പിക്കാന്‍ എത്താറില്ല. എന്നാല്‍ അക്കാര്യത്തില്‍ മലയാള സിനിമ അതി സമ്പന്നമാണ്.

ദുല്‍ഖര്‍, നിവിന്‍, പൃഥ്വി.. ഇവരിലാരാവും മോഹന്‍ലാലിന്റെ പിന്‍ഗാമി, സൂപ്പര്‍സ്റ്റാറിന്റെ മറുപടി

മോഹന്‍ലാലിനായാലും മമ്മൂട്ടിയ്ക്കായാലും പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയ യുവതാരങ്ങള്‍ക്കായാലും സ്‌റ്റേജ് ഷോയില്‍ കോമഡി സ്‌കിറ്റ് കാണിക്കാന്‍ യാതൊരു മടിയുമില്ല. താരസംഘടനയായ അമ്മയുടെ പരിപാടിയ്‌ക്കൊക്കെ പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്ന അത്യുഗ്രന്‍ സ്‌കിറ്റുമായി താരങ്ങള്‍ എത്താറുണ്ട്.

 mohanlal

എന്നാല്‍ അമ്മയുടെ ഷോയ്ക്ക് വേണ്ടിയൊന്നുമല്ലാതെ, വളരെ മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ഒരു കോമഡി സ്‌കിറ്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാറലാകുന്നു.

മമ്മൂട്ടിയെ സദസ്സിലിരുത്തിയാണ് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം. ലാലിന്റെ തന്നെ ചില ഹിറ്റ് ഡയലോഗുകളും പാട്ടുകളും സ്‌കിറ്റില്‍ കടന്നുവരുന്നു. ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച പരിപാടിയില്‍ ലാലിനൊപ്പം സാജു കൊടിയാനുമുണ്ട്. വീഡിയോ കാണൂ...

English summary
Mohanlal's comedy skit video goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam