»   » അജു വര്‍ഗീസിന് മോഹന്‍ലാല്‍ കൊടുത്ത സന്ദേശം.. സന്തോഷിക്കേണ്ട സമയമായിരുന്നു .. പക്ഷേ??

അജു വര്‍ഗീസിന് മോഹന്‍ലാല്‍ കൊടുത്ത സന്ദേശം.. സന്തോഷിക്കേണ്ട സമയമായിരുന്നു .. പക്ഷേ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയില്‍ അരങ്ങേറിയ അജു തന്റേതായ ഇടം നേടിയെടുത്തത് വളരെ പെട്ടെന്നാണ്. സഹതാരങ്ങളുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പ്രത്യേക കഴിവുള്ള താരം കൂടിയാണ് അജു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, തുടങ്ങി നായകന്‍ ആരായാലും സുഹൃത്തായി അജു ഉണ്ടാവും. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അപമാനം സഹിച്ച് ആലുവയില്‍ നില്‍ക്കാന്‍ വയ്യ..കാവ്യാ മാധവന്‍ വിദേശത്തേക്ക് പോകുന്നു ??

ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

നീരജ് മാധവന്‍ തിരക്കഥയൊരുക്കുന്ന ലവകുശയിലാണ് അജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. ഒഫീഷ്യല്‍ പേജിലൂടെ അജു ടീസര്‍ ഷെയര്‍ ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

ആശംസ അറിയിച്ച് മോഹന്‍ലാല്‍

ഏതൊരു യുവതാരവും ആഗ്രഹിക്കുന്നൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. പുതിയ ചിത്രമായ ലവകുശയ്ക്ക് മോഹന്‍ലാല്‍ ആശംസ അറിയിച്ചിരുന്നു. അജു വര്‍ഗീസിന്റെ പോസ്റ്റിനു കമന്റായാണ് മോഹന്‍ലാല്‍ കമന്റ് ഇട്ടത്.

സന്തോഷത്തോടെ ലവകുശ ടീം

താരരാജാവിന്റെ ആശംസ ലവകുശ ടീമിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് ടീസര്‍ വൈറലായത്. ബെസ്റ്റ് വിഷസ് ടീം ലവകുശ എന്നായിരുന്നു മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

നീരജും അജുവും ഒരുമിച്ചെത്തുന്നു

നികൊഞാചായ്ക്ക് ശേഷം ഗിരീഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവകുശ. ലവനായി നീരജും കുശനായി അജു വര്‍ഗീസുമാണ് വേഷമിടുന്നത്. പോലീസ് ഉദ്യോഗസ്ഥാരായി ഇവരെത്തുന്ന തരത്തിലാണ് ട്രെയിലറില്‍ കാണുന്നത്.

സന്തോഷിക്കേണ്ട സമയമായിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭയായ മോഹന്‍ലാലില്‍ നിന്നും ആശംസ ലഭിച്ച ലവകുശ ടീം ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി അജുവിന്റെ അറസ്റ്റ് വാര്‍ത്തയെത്തിയത്. അറസ്റ്റ് ചെയ്ത അജുവിനെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ടാണ് അജു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

ജാമ്യത്തില്‍ വിട്ടയച്ചു

നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അജുവിനെ അറസ്റ്റ് ചെയ്തത്. കളമശേരി സ്വദേശിയാണ് താരത്തിനെതിരെ പരാതി നല്‍കിയത്.

പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു അജു നടിയുടെ പേര് പരാമര്‍ശിച്ചത്. അറിയാതെ സംഭവിച്ചു പോയതാണെന്ന് താരം വ്യക്തമാക്കിയിരുന്നു. പിന്നീട് പോസ്റ്റില്‍ നിന്ന് പേര് ഒഴിവാക്കിയിരുന്നു.

Actress Assault Case: Police filed case against Aju Varghese FB Post | Filmibeat Malayalam

പരാതിയില്ലെന്ന് നടി അറിയിച്ചിരുന്നു

പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിനെതിരെ പരാതിയില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടി പറഞ്ഞതു കൊണ്ട് മാത്രം കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

English summary
Mohanlal's wishes on Lavakusha team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam