»   » മുകേഷ് മോഹന്‍ലാലിന് നല്‍കിയ ആ മഹാഭാഗ്യം

മുകേഷ് മോഹന്‍ലാലിന് നല്‍കിയ ആ മഹാഭാഗ്യം

Posted By:
Subscribe to Filmibeat Malayalam

കാളിദാസ കലാകേന്ദ്രയുടെ 55 ആമത് നാടകമാണ് കഴിഞ്ഞ ദിവസം അരങ്ങിലെത്തിയ നാഗ. മുകേഷും ഭാര്യ മേത്തില്‍ ദേവികയും ആദ്യമായി ഒന്നിച്ച് അരങ്ങിലെത്തിയ നാടകത്തെ കുറിച്ച് നാലു ദിക്കില്‍ നിന്നും മികച്ച അഭിപ്രായമാണ് വരുന്നത്. ഇതില്‍ തന്റെ സാന്നിധ്യം ചെറുതായി രേഖപ്പെടുത്താന്‍ അവസരം നല്‍കിയതിന് മോഹന്‍ലാല്‍ മുകേഷിനോട് നന്ദി പറയുന്നു. നീ എനിക്ക് തന്നത് മഹാഭാഗ്യമാണെന്നാണത്രെ മോഹന്‍ലാല്‍ പറഞ്ഞത്.

mohanlal-mukesh

നാഗയുടെ അവതരണ ശബ്ദം നല്‍കതിയത് മോഹന്‍ലാലാണ്. തിരക്കുകള്‍ കാരണം ആദ്യം മോഹന്‍ലാല്‍ പിന്മാറിയെങ്കിലും, പിന്നീട് സ്‌ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ട ലാല്‍ ചെയ്യാം എന്നേല്‍ക്കുകയായിരുന്നത്രെ. നാടക നരേറ്റര്‍ക്ക് കൈയടിയും പൊട്ടിച്ചിരിയുമൊക്കെ കിട്ടുന്ന ആദ്യ നാടകമായിരിക്കും നാഗ എന്നാണ് മുകേഷ് പറയുന്നത്. അത്രയും സജീവമായി ലാലിന്റെ സാനിധ്യം നാഗയിലുണ്ട്. കഥയില്‍ വേണ്ട നിര്‍ദേശങ്ങള്‍ വരെ ലാല്‍ തന്നെന്നും മുകേഷ് പറഞ്ഞു.

mohanlal-mukesh

എന്നാല്‍ നാഗ കാണാന്‍ തിരക്കുകള്‍ കാരണം ലാലിന് കഴിഞ്ഞിരുന്നില്ല. പക്ഷേ പിറ്റേ ദിവസം തന്നെ ലാല്‍ എന്നെ വിളിച്ചു. സത്യന്‍ അന്തിക്കാടും രഞ്ജിതുമായൊക്കെ നാടകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിട്ടാണ് എന്നെ വിളിച്ചത്. ഇത്രയും മനോഹരമായ നാടകത്തില്‍ എനിക്കും ഒരു അവസരം നീ തന്നത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു എന്നാണ് ലാല്‍ പറഞ്ഞ വാക്കുകള്‍. നാടകത്തിനു കിട്ടിയ ഏറ്റവും വലിയ കോപ്ലിമെന്റ് ഇതായിരുന്നു എന്ന് മുകേഷ് പറയുന്നു.

mohanlal-mukesh

നേരത്തെ മോഹന്‍ലാലും മുകേഷും ചേര്‍ന്ന ഛായാമുഖി എന്നൊരു നാടകം ചെയ്തിരുന്നു. ഛായാമുഖി 100 ശതമാനം വിജയം നേടിയ നാടകമായിരുന്നെന്നും മലയാള നാടകവേദിയില്‍ ചലനം സൃഷ്ടിക്കാന്‍ ആ നാടകത്തിനു കഴിഞ്ഞുവെന്നും മുകേഷ് അവകാശപ്പെടുന്നു. അവതരിപ്പിച്ച സ്ഥലങ്ങളിലെല്ലാം 4000ത്തോളം പേര്‍ കണ്ട നാടകമാണ് ഛായാമുഖി.

English summary
Mohanlal's compliment about Mukesh's drama

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam