For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡ്രാമ കിതയ്ക്കുന്നുവോ? മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കലക്ഷനില്‍ ഇടിവ്? രണ്ടാം ദിനത്തില്‍ നേടിയത്? കാണൂ

  |

  മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തിയപ്പോഴെല്ലാം സിനിമാലോകം അവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. അപൂര്‍വ്വം ചില സിനിമകളെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഇടവേളയ്ക്ക് വിരാമമിട്ട് 3 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യ പ്രാധാന്യമായ ചിത്രവുമായാണ് ഇരുവരും എത്തിയത്. കേരളപ്പിറവി ദിനത്തിലായിരുന്നു ഡ്രാമ റിലീസ് ചെയ്തത്. പഴയ മോഹന്‍ലാലിനെ തിരികെക്കിട്ടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആശ ശരത്ത്, കനിഹ, ടിനി ടോം, ജോണി ആന്റണി, ബൈജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സംവിധായകരും ഈ ചിത്രത്തില്‍ ്അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത.

  മോഹന്‍ലാലിന് രണ്ടാമൂഴം നഷ്ടമായേക്കും? ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാതെ എംടി! അണിയറനീക്കം പരസ്യമായി!

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാലില്‍ രാജഗോപാല്‍ എന്ന കഥാപാത്രം ഭദ്രമായിരുന്നുവെന്നായിരുന്നു സിനിമാപ്രേമികള്‍ പറഞ്ഞത്. പൊട്ടിച്ചിരിയുമായെത്തിയ ആദ്യ പകുതിയും സീരിയസ് സ്വഭാവത്തിലേക്ക് മാറിയ രണ്ടാം പകുതിയുമൊക്കെ ഡ്രാമയെ മനോഹരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. പേരിലെ വ്യത്യസ്തതയായ മ എത്തിനില്‍ക്കുന്നത് മരണമെന്ന യാഥാര്‍ത്ഥ്യത്തിലാണ്. ചുരുങ്ങിയ സമയം കൊണ്ട് സുപ്രധാനമായൊരു കാര്യമാണ് രഞ്ജിത്ത് പറഞ്ഞതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന അഭിപ്രായവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോള്‍ ഭക്ഷണം നല്‍കിയില്ല! ഇറക്കിവിടാന്‍ നോക്കി! വെളിപ്പെടുത്തലുമായി കനിഹ!

  ഒാപ്പണിങ് ദിനത്തിലെ കലക്ഷന്‍

  ഒാപ്പണിങ് ദിനത്തിലെ കലക്ഷന്‍

  റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഡ്രാമ എത്തിയത്. നീരാളിക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. 140 ഓളം കേന്ദ്രങ്ങളിലായാണ് ചിത്രം റിലീസ് ചെയ്തത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 27 പ്രദര്‍ശനങ്ങളായിരുന്നു ആദ്യ ദിനത്തില്‍. 63.84% ഒക്യുപെന്‍സിയോടെ 5.11 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ചത്. ഫോറം കേരളയായിരുന്നു സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

  രണ്ടാം ദിനത്തിലേക്കെത്തിയപ്പോള്‍

  രണ്ടാം ദിനത്തിലേക്കെത്തിയപ്പോള്‍

  മുന്‍ചിത്രത്തിനൊപ്പമായില്ലെങ്കിലും ആദ്യ ദിനത്തില്‍ മോശമല്ലാത്ത കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ചിത്രം മികച്ച പ്രകടനമല്ല നടത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെ പ്രതീക്ഷിച്ചിരുന്നു ഇക്കാര്യം. 45.19 % ഒക്യുപെന്‍സിയില്‍ 3.79 ലക്ഷമാണ് രണ്ടാം ദിനത്തില്‍ ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിയേറ്ററുകളിലേക്കെത്തിയ സിനിമ കാണുന്നതോടെ ആരാധകരുടെ ഉത്തരവാദിത്തം തീരുന്നില്ലെന്നും കലക്ഷനെക്കുറിച്ച് അറിയാനും താല്‍പര്യമുണ്ടെന്ന് ഫാന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയവും കലക്ഷനെക്കുറിച്ചായിരുന്നു.

   മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  വരുംദിനങ്ങളില്‍ സിനിമ മുന്നേറുമെന്നുള്ള പ്രത്യാശയിലാണ് ആരാധകര്‍. വാരാന്ത്യങ്ങളില്‍ സിനിമ കുതിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്ന ദിവസം കൂടിയാണല്ലോ ഞായറാഴ്ച.രണ്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം 8.90 ലക്ഷമാണ് സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഞായറാഴ്ചയിലേക്കുള്ള ബുക്കിങ്ങുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കലക്ഷനിലും ഇത് പ്രകടമാവുമെന്നുള്ള വിലയിരുത്തലിലാണ് ആരാധകലോകം.

  ബിലാത്തിക്കഥയില്‍ നിന്നും ഡ്രാമയിലേക്ക്

  ബിലാത്തിക്കഥയില്‍ നിന്നും ഡ്രാമയിലേക്ക്

  ബിലാത്തിക്കഥയുമായാണ് രഞ്ജിത്ത് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. അനു സിത്താരയും നിര്ജനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അതിഥിയായി മമ്മൂട്ടി എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് മോഹന്‍ലാലാണ് അതിഥി വേഷത്തിലേക്ക് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളെത്തി. എന്നാല്‍ ഇതിനിടയിലാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞത്. മോഹന്‍ലാലാണ് നായകനെന്നും ബിലാത്തിക്കഥയല്ല താന്‍ തന്നെ തിരക്കഥയൊരുക്കുന്ന സിനിമയാണ് ചെയ്യുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ഡ്രാമയെക്കുറിച്ച് സ്ഥിരീകരണമുണ്ടായത്.

  English summary
  Drama Box Office Collection (Day 2)
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X