»   » മോഹന്‍ലാല്‍ മദ്യപിക്കുന്നത് കണ്ടപ്പോള്‍ ജനാര്‍ദ്ദനന് കൊതിയായി; ഒടുവില്‍ ആ രംഗം തന്നെ ഒഴിവാക്കി

മോഹന്‍ലാല്‍ മദ്യപിക്കുന്നത് കണ്ടപ്പോള്‍ ജനാര്‍ദ്ദനന് കൊതിയായി; ഒടുവില്‍ ആ രംഗം തന്നെ ഒഴിവാക്കി

By: Rohini
Subscribe to Filmibeat Malayalam

വളരെ ആസ്വദിച്ചാണ് മോഹന്‍ലാല്‍ ഭക്ഷണം കഴിക്കുന്നത് എന്നും, അത് കാണുന്നവര്‍ക്കും കഴിക്കാന്‍ കൊതിയാവും എന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നത് മാത്രമല്ല, മോഹന്‍ലാല്‍ മദ്യപിയ്ക്കുന്നത് കണ്ടാലും മറ്റുള്ളവര്‍ക്ക് കൊതിയാവും.

മമ്മൂട്ടിയുടെ പിന്നാലെ പോയി സമയം കളയാനില്ല, പഞ്ചാഗ്നി മോഹന്‍ലാലിന് കൊടുത്തു!!

ഒരു സിനിമയില്‍ മോഹന്‍ലാല്‍ ആസ്വദിച്ച് മദ്യം കഴിക്കുന്നത് കണ്ടപ്പോള്‍ നടന്‍ ജനാര്‍ദ്ദനനും മദ്യപിക്കാന്‍ കൊതിയായി. ഒടുവില്‍ ആ രംഗം തന്നെ വെട്ടിമാറ്റാന്‍ സംവിധായകര്‍ തീരുമാനിച്ചു. എതാണ് ചിത്രമെന്നും, എന്താണ് സംഭവിച്ചതും എന്നും നോക്കാം

ഹലോ എന്ന ചിത്രം

ഇരട്ട സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിന്റെ ഹലോ. അഡ്വ. ശിവരാമാന്‍ എന്ന സ്‌റ്റൈലന്‍ മദ്യപാനിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

ജനാര്‍ദ്ദനന്‍ പറഞ്ഞത്

ഹലോയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാല്‍ ആസ്വദിച്ചു മദ്യപിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയത്ത് നടന്‍ ജനാര്‍ദ്ദനന്‍ സംവിധായകരായ റാഫിയോടും മെക്കാര്‍ട്ടിനോടും പറഞ്ഞു, ലാലിന്റെ ആസ്വദിച്ചുള്ള മദ്യപാനം കാണുമ്പോള്‍ എനിക്കും മദ്യപിക്കാന്‍ കൊതിയാവുന്നു എന്ന്

പല രംഗങ്ങളും വെട്ടിമാറ്റി

ജനാര്‍ദ്ദനന്റെ കൊതിനിറഞ്ഞ വാക്കുകള്‍ റാഫിയെയും മെക്കാര്‍ട്ടിനെയും ഇരുത്തി ചിന്തിപ്പിച്ചു. ഒടുവില്‍, തിരക്കഥയില്‍ എഴുതിവെച്ച പല മദ്യപാന രംഗങ്ങളും, പ്രേക്ഷകരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കും എന്ന കാരണത്താല്‍ വെട്ടിമാറ്റുകയായിരുന്നു.

അനുകരണം മോശമാകുമ്പോള്‍

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ എന്ത് ചെയ്യുന്നോ, അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുന്ന ആരാധകരാണ് ഇവിടെയുള്ളത്. ആരാധകര്‍ അനുകരിയ്ക്കുന്നു എന്ന കാരണത്താല്‍ സിനിമകളില്‍ പുകവലി നിര്‍ത്തിയ സൂപ്പര്‍താരങ്ങള്‍ വരെയുണ്ട്.

English summary
Mohanlal's drinking scene deleted from Hello
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam