»   » ആകാംഷയ്ക്ക് വിരാമമായി , മോഹന്‍ലാലിന്റെ ജനതാഗാരേജ് റിലീസ് തിയ്യതി തീരുമാനിച്ചു !!

ആകാംഷയ്ക്ക് വിരാമമായി , മോഹന്‍ലാലിന്റെ ജനതാഗാരേജ് റിലീസ് തിയ്യതി തീരുമാനിച്ചു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ പ്രധാനവേഷത്തിലേത്തുന്ന തെലുങ്ക് സിനിമ ജനതഗാരേജ് റീലീസ് തിയ്യതി തീരുമാനിച്ചു. ചിത്രം സപ്തംബര്‍ രണ്ടിന് റീലീസ് ചെയ്യാനാണ് തീരുമാനം. ജനതാ ഗാരേജിന്റെ മലയാളം മൊഴിമാറ്റ ചിത്രവും ഇതോടൊപ്പം റീലീസ് ചെയ്യും . നേരത്തെ ചിത്രം സപ്തംബര്‍ ഒന്നിനു റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

സപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്കായതിനാലാണ് റിലീസ് അടുത്ത ദിവസത്തേയക്ക് മാറ്റിയത്. മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ റഹ്മാനും നടന്‍ സായ്കുമാറും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. നിത്യാമേനോനും സമാന്തയുമാണ് ചിത്രത്തിലെ നായികമാര്‍. കൊരത്തല ശിവയാണ് സംവിധാനം.

janathagarage

മോഹന്‍ലാലിനു പുറമേ ജൂനിയര്‍ എന്‍ ടി ആര്‍ ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍. മോഹന്‍ലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രം മനമാന്തയുടെ മലയാളം മൊഴിമാറ്റ ചിത്രം വിസ്മയം വിജയമായിരുന്നു.

English summary
The Malayalam dubbed version of Janatha Garage was earlier expected to hit the theatres on September 2, 2016. Now, according to the latest reports, the film has got a new releasing date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam