»   » യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം; മോഹന്‍ലാല്‍

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം; മോഹന്‍ലാല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


ന്യൂജനറേഷന്‍ സിനിമകള്‍ കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞ് നിരവധി ചര്‍ച്ചകള്‍ ഈയിടെ നടന്നിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ വഴി കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് കുറ്റപ്പെടുത്തുമ്പോള്‍, അത് ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയുമാണ് കൂടുതലായും ബാധിക്കുക.

എന്നാല്‍ സിനിമയെ യുവാക്കള്‍ അനുകരിക്കുന്ന ഒരു ശീലം ഈ അടുത്ത കാലത്തൊന്നും പൊന്തി വന്ന കാര്യമല്ല. എത്രയോ കാലങ്ങള്‍ മുമ്പ് സംഭവിച്ച കാര്യങ്ങളാണ്. സിനിമയില്‍ നായകന്‍ മദ്യപിക്കുന്നതും സിഗററ്റ് വലിക്കുന്നതുമായ ഒട്ടേറ കാര്യങ്ങള്‍ സിനിമയില്‍ കാണുന്നതാണ്. അത് ന്യൂജനറേഷന്‍ സിനിമകളില്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ട കാര്യവുമല്ല.

ഇങ്ങനെ യുവതലമുറ സിനിമയെ പൂര്‍ണമായി അനുകരിക്കുന്നതിനോട് മോഹന്‍ലാല്‍ പ്രതികരിക്കുന്നതിങ്ങനെ. മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. തുടര്‍ന്ന് വായിക്കുക.

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം

ആദ്യകാലങ്ങളില്‍ സിനിമയിലെ നായകന്മാരുടെ ഹെയര്‍ സ്റ്റൈല്‍,ചരിഞ്ഞും മറിഞ്ഞുമുള്ള ഭാവങ്ങളും, അതുപോലെ രജനികാന്തിന്റെ സിഗററ്റ് പ്രയോഗങ്ങള്‍ ഇങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഇതൊക്കെ കാലത്തിന് അനുസരിച്ച് പോകുകെയും വരികെയും ചെയ്തിരുന്നു. എന്നലിപ്പോള്‍ കാലം മാറി. സിനിമയിലെ രംഗങ്ങള്‍ മുഴുവന്‍ അനുകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഇവിടെ സിനിമാക്കാരെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായി ശരിയുമല്ല,തെറ്റുമല്ല. മോഹന്‍ലാല്‍ പറയുന്നു.

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം

ജനപ്രീതി നേടുന്ന എല്ലാ സിനിമകളും കെട്ടുക്കഥകളാണ്. അത് കാഴ്ചക്കാരെ പിടിച്ച് ഇരുത്താന്‍ വേണ്ടി ഉണ്ടാക്കുന്ന കഥകളാണ് സിനിമയെന്ന് ആദ്യം മനസിലാക്കുക. മോഹന്‍ലാല്‍ പറയുന്നു.

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം


കഥയില്‍ മുറിയാത്ത ചരട് വേണം,അതോടൊപ്പം നല്ല ദൃശ്യങ്ങളും ഗാനങ്ങളും ചിത്രത്തില്‍ വേണം. നായകനും വില്ലനുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഇങ്ങനെയുള്ള കൂട്ടാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത് മോഹന്‍ലാല്‍ പറയുന്നു.

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം


ഒരു കലാകാരനെ സമൂഹം അംഗീകരിക്കണമെന്നേ താന്‍ കരുതുന്നുള്ളു. അല്ലാതെ സിനിമയില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിത്യ ജീവിതത്തില്‍ ജനങ്ങള്‍ അനുകരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറഞ്ഞു.

യുവതലമുറ സിനിമയെ അനുകരിക്കുമ്പോള്‍, സിനിമാക്കാരെ കുറ്റം പറയുന്നവര്‍ ഇത് മനസിലാക്കണം

മോഹന്‍ലാല്‍-ബ്ലോഗ

English summary
Mohanlal is an Indian actor, film producer and occasional singer best known for his work in Malayalam films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam