»   » സോഷ്യല്‍ മീഡിയ പ്രതികരണം; ദൈവം മോഹന്‍ലാലിനെഴുതിയ കത്ത്

സോഷ്യല്‍ മീഡിയ പ്രതികരണം; ദൈവം മോഹന്‍ലാലിനെഴുതിയ കത്ത്

Written By:
Subscribe to Filmibeat Malayalam

ജെഎന്‍യു വിഷയത്തെ കുറിച്ചുള്ള ബ്ലോഗിന് ശേഷം ഇതാ മോഹന്‍ലാലിന്റെ പുതിയ പോസ്റ്റ്. ഇത്തവണ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെയും ജീവിതത്തില്‍ സമയത്തിന്റെ ആവശ്യകതയെയും കുറിച്ചും മറ്റുമാണ് ലാലിന്റെ പോസ്റ്റ്. മോഹന്‍ലാലിന് ദൈവം എഴുതിയ മറുപടി കത്ത്, ദൈവത്തിന്റെ കത്ത് എന്ന തലക്കെട്ടോടെയാണ് ബ്ലോഗ്.

പോള്‍ കലാനിധി എഴുതിയ 'വെന്‍ ബ്രീത്ത് ബികംസ് എയര്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ് സമയത്തെ കുറിച്ച് ബോധവാനാകുന്നത്. ഈ സന്ദര്‍ഭത്തില്‍ ലാല്‍ ദൈവത്തിന് ഒരുകത്തെഴുതുകയായുമായിരുന്നു. അദ്ദേഹം എഴുതിയ മറുപടി കത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പാഴാക്കുന്ന വിലപ്പെട്ട സമയത്തെ കുറിച്ചും ദൈവത്തിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കുന്നതിനെയും കുറിച്ച് പറയുന്നത്.

 mohanlal

എല്ലാ മനുഷ്യര്‍ക്കും ഞാന്‍ 24 മണിക്കൂറാണ് നല്‍കിയത്. ഒരു സെക്കന്റ് പോലും ഒരാള്‍ക്കും അധികം നല്‍കിയിട്ടില്ല. എന്നാല്‍ ഓരോരുത്തും അത് ഉപയോഗിക്കുന്നത് ഏതൊക്കെ തരത്തിലാണെന്ന് ദൈവം ചോദിയ്ക്കുന്നു. ഏത് നിമിഷവും നിലയ്ക്കാവുന്ന ഘടികാരമാണ്, അല്ലെങ്കില്‍ അണയാവുന്ന തിരിനാളമാണ് താനെന്ന് വിചാരിച്ച് നടക്കുന്ന എത്രപേരുണ്ട് ചുറ്റിലും? ഞാന്‍ അനുവദിച്ച സമയം നിങ്ങള്‍ എത്രമാത്രം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു?

പരദൂഷണം പറയാന്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കയറി ഇടപെടാന്‍. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍. മതം-ജാതി-വര്‍ഗ്ഗം-വര്‍ണം-ദേശം എന്ന് സ്വയം വേര്‍തിരിച്ച് തമ്മില്‍ തല്ലാന്‍, കേസുകള്‍ കൊടുക്കാന്‍, കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍, ജയിലില്‍ കിടക്കാന്‍ എന്നുവേണ്ട എത്രെ എത്ര കാര്യങ്ങള്‍ക്കാണ് അനാവശ്യമായി സമയം ചെലവഴിയ്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ദൈവം സോഷ്യല്‍ മീഡിയയില്‍ അകപ്പെട്ട യുവ തലമുറയിലേക്ക് കടക്കുന്നത്.

ഒരു ദിവസത്തിന്റെ മിക്ക സമയവും ഫോണും നോക്കിയിരുന്ന്, ആളുകളെ തെറി പറഞ്ഞിട്ട് മരിക്കാറാവുമ്പോള്‍ എന്നോട് 'തന്ന സമയം പോര' എന്ന് പറയുന്നതില്‍ എന്താണ് ന്യായം എന്നും ദൈവം ലാലിനോട് ചോദിച്ചു. മഹാത്മഗാന്ധി, രവീന്ദ്ര നാഥ് ടാഗോര്‍, എംടി വാസുദേവന്‍ നായര്‍, ഹരിപ്രസാദ് ചൈതന്യ, അമിര്‍ത്യ സെന്‍, മമ്മൂട്ടി, യേശുദാസ്, ലതാ മങ്കേഷ്‌കര്‍, മറഡോണ, സച്ചിന്‍, ഇളയരാജ, എആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ സമയവും പല കുറ്റങ്ങളും ചെയ്ത ജയിലില്‍ കിടക്കുന്നവര്‍ക്കും ഞാന്‍ നല്‍കിയ സമയം തുല്യമാണെന്നും അത് ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും ദൈവം പറഞ്ഞു.

ദൈവത്തിന്റെ പേരില്‍ തല്ലുകൂടുന്നത്തിനെയും കത്തില്‍ വിമര്‍ശിയ്ക്കുന്നുണ്ട്. എനിക്ക് വേണ്ടി കോണ്‍ഗ്രീറ്റിന്റെ കെട്ടിടങ്ങള്‍ പണിയാനും സംഘടനകളുണ്ടാക്കി പണം പിരിക്കാനും കൊല്ലാനും ഒക്കെ സമയം ചെലവഴിക്കുന്നത് കാണുമ്പോള്‍ തോന്നും എന്നെ നോക്കാന്‍ എനിക്കറിയില്ല എന്ന്. നിങ്ങളിലൊരാളായിട്ടാണ് ദൈവത്തെയും കാണുന്നത്. പ്രപഞ്ചത്തിന്റെ മൊത്തം കാര്യം നോക്കുന്ന എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയില്ല എന്ന പറഞ്ഞാല്‍ വിവരമുള്ളവര്‍ നിങ്ങളെ പരിഹസിക്കും. അതുകൊണ്ട് ജീവിതത്തില്‍ അനുവദിച്ച സമയം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കൂ എന്നാണ് ദൈവം ലാലിനോട് പറഞ്ഞത്.

English summary
Mohanlal's Latest Blog: ' God's Letter'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam