»   » 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

Posted By:
Subscribe to Filmibeat Malayalam

മനുഷ്യനെ വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തെരുവു നായക്കളെ കൊല്ലുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്ന രഞ്ജിനി ഹരിദാസിനെ പോലുള്ളവര്‍ക്ക് മറുപടിയുമായി മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്.

കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന ഹെഡ്ഡിങോടെ എഴുതിയ പോസ്റ്റില്‍ മോഹന്‍ലാല്‍ അപകടകാരികളായ നായകളെ കൊല്ലുന്നതിന് പിന്തുണയ്ക്കുന്നു. ലാലിന്റെ പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കൂ...

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും വിശ്വമിത്രമായ മൃഗം തന്നെയാണ് നായ എന്നു പറഞ്ഞുകൊണ്ടാണ് ലാലിന്റെ പോസ്റ്റ് തുടങ്ങുന്നത്. നന്ദിയുടെയും വിശ്വാസതയുടെയും സാക്ഷ്യം, ചരിത്രത്തിനും അപ്പുറത്തേക്ക് ഇതിഹാസത്തിലേക്ക് നീളുന്നു. മഹാഭാരതത്തിലെ മഹാപ്രസ്ഥാനത്തില്‍ യുധിഷ്ഠിരനൊപ്പം അവസാനനിമിഷം വരെ പോകുന്നത് ബന്ധുക്കളോ മനുഷ്യരോ മറ്റ് പക്ഷികളോ ഒന്നുമല്ല. ഏകാകിയായ ഒരു നായയായിരുന്നു. നായയ്ക്ക് മനുഷ്യനോടുള്ള നന്ദിയുടെ ഏത്രയോ അനുഭവകഥകള്‍ നാം വിയിച്ചിട്ടുണ്ട്. നായകളെ വീട്ടിലെ ഒരു അംഗത്തെ പോലെ നമുക്ക് പ്രിയങ്കരമാണ്.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

എന്നാല്‍ ഇന്ന് മലയാളികളുടെ ഏറ്റവും വലിയ പേടി സ്വപ്‌നമാണ് നായ്ക്കളാണ്. വീട്ടിലെ നായ്ക്കളല്ല, നാടാകെ അലഞ്ഞു നടക്കുന്ന, കൊച്ചു കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ കടിച്ചു കീറുന്ന നായ്ക്കള്‍. പണ്ട് കവി എഴുതിയതുപോലെ 'ഇവയെ പേടിച്ചാരും പെരുവഴി നടപ്പീല' എന്നതാണ് അവസ്ഥ

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത് പത്രങ്ങള്‍ വായിച്ചതുകൊണ്ടല്ലെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്. ഒരുപാട് പേരുമായി സംസാരിച്ച വിഷയമാണ്. എനിക്കുണ്ടായ അനുഭവമാണ്. നായ്ക്കളെ സ്‌നേഹിക്കുകയും ഒരുപാട് നായ്ക്കളെ വളര്‍ത്തിയ ആളുമാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് നാല് നായ്ക്കളുണ്ട്.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

ഷൂട്ടിങ് കഴിഞ്ഞ് ഏറെ വൈകി വീട്ടിലെത്തുന്ന ആളാണ് ഞാന്‍. തിരിച്ചു പോകുന്ന സമയത്ത് റോഡുകള്‍ തീര്‍ത്തും വിജനമായിരിക്കും. അപ്പോഴത്തെ കാഴ്ച ഏത് നായസ്‌നേഹിയെയും പേടിപ്പിക്കുന്നതാണ്. മുപ്പതും നാല്‍പതും നായ്ക്കള്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന കാഴ്ച. ചിലപ്പോള്‍ വാഹനത്തിന് പിറകെ അവ ഓടിവരും. കാറില്‍ ഇരിക്കുമ്പോള്‍ പോലും വന്ന് കടിക്കുമോ എന്ന പേടി എനിക്കുണ്ട്. രാവിലെ നടക്കാന്‍ പോകുമ്പോള്‍, സൈക്കിളില്‍ പോകുമ്പോള്‍ എന്നെയും ഓടിച്ചിട്ടുണ്ട്- മോഹന്‍ലാല്‍ പറയുന്നു

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

ബൈക്കിന്റെ പുറകെ നായ്ക്കള്‍ ഓടും. വഴിയാത്രക്കാരെ കടിക്കാറുണ്ട്. സ്‌കൂള്‍ കുട്ടികളുടെ മുഖത്ത് വരെ കടിച്ച് മുറിവേല്‍പ്പിച്ചു. തെരുവില്‍ ജീവിക്കുന്നവരുടെ സ്ഥിതി ആലോചിക്കുക. അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. നായ്ക്കളെ കൊല്ലരുത് എന്ന നിയമം വച്ചാണ് ഈ മാരക അവസ്ഥിയിലേക്ക് മലയാളികളെ എല്ലാവരും ചേര്‍ന്ന് വലിച്ചിഴയ്ക്കുന്നത്.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തെ കുറിച്ച് സര്‍ക്കാറിനും ഒന്നും അറിയില്ല. നല്ല ഭാവനയുള്ള ഒരു എഴുത്തുകാരന് നായ്ക്കള്‍ മനുഷ്യനെക്കാള്‍ പെരുകിയ അവസ്ഥയെ കുറിച്ച് ഒരു നോവലെഴുതാനുള്ള വഴിയുണ്ട്.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

നായ്ക്കളെ കൊല്ലണോ വേണ്ടയോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. എന്നാല്‍ എങ്ങിനെ നായ്ക്കള്‍ തെരുവിന് ഭീഷണിയായി ഇങ്ങനെ വളരുന്നു എന്ന കാര്യത്തില്‍ ആരും ചര്‍ച്ച നടത്തുന്നില്ല. എന്റെ കുട്ടിക്കാലത്തൊന്നും ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

എന്തുകൊണ്ട് ഇപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് പോകുമ്പോള്‍ എത്തുന്നത് നമ്മളിലാണ്. നമ്മളാണ് ഇവയെ പോറ്റിവളര്‍ത്തുന്നത്. ഉത്തരവാദിത്വമില്ലാതെ നാം കൂട്ടിയിടുന്ന മാലിന്യങ്ങളാണ് ഇവയുടെ ഭക്ഷണം. വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന ഇറച്ചിയും കോഴി അവശിഷ്ടങ്ങളും നല്‍കി, വീട്ടിലെ നായ്ക്കളെ എന്നപോലെ നാം തന്നെ ഇവയെ പോറ്റി വളര്‍ത്തുന്നു. എന്നിട്ട് നാം തന്നെ കടി കൊള്ളുന്നു. കടി കൊള്ളുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരുന്ന് എത്തിക്കാനും പലപ്പോഴും കഴിയുന്നില്ല. എത്രമാത്രം പരിഹാസ്യമാണ് കാര്യങ്ങള്‍

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന ക്രൂരതകളെല്ലാം നമുക്ക് തന്നെ തിരിച്ചടുയാകുകയാണ്. മുമ്പ് പനിയായിട്ടാണ് മാലിന്യങ്ങള്‍ തിരിച്ചടിയായത്. ഇപ്പോള്‍ അത് പട്ടിയുടെ രൂപത്തില്‍ വന്നു. പട്ടിപ്പനിയുടെ പേരിലും വരാം നാളെയത്. അപ്പോഴും നാം ആശയപരമായി ചിന്തിച്ചുകൊണ്ടിരിക്കും.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

നായ്ക്കളെ കൊല്ലണോ എന്ന ചിന്തിക്കുന്നവരോട് പറയാന്‍ തെങ്ങിനെ കുറിച്ചുള്ള ഒരു കവിതയേ എന്റെ മനസസ്സിലുള്ളു ' പൊന്‍ കായ്ച്ചിടുന്ന മരവും പുരയില്‍ കവിഞ്ഞാല്‍, താന്‍ കാച്ചുകെന്ന് മകനേ മലയാള സിദ്ധം'

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

നായിക്കളെ ഇങ്ങനെ മാലിന്യങ്ങള്‍ തീറ്റിച്ച് പോറ്റണോ എന്ന് നാം ചിന്തിക്കണം. പൊതുവൃത്തി എന്നതിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കടിക്കുന്ന പട്ടിയെ പോറ്റുക എന്നത് ഇതുവരെ ഒരു ശൈലി മാത്രമായിരുന്നു. ഇപ്പോള്‍ തെരുവ് പട്ടിയുടെ കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.

'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍'; മോഹന്‍ലാല്‍ ഉദ്ദേശിച്ചത് രഞ്ജിനിയെയാണോ...??

നായ്ക്കളെ സൂക്ഷിക്കുക എന്ന ബോര്‍ഡുകള്‍ തെരുവില്‍ നിറയും അപ്പോഴും നായ്ക്കള്‍ തെരുവില്‍ അലയുന്നുണ്ടാവും...അവയെ പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കും- എന്ന് പറഞ്ഞുകൊണ്ട് ലാല്‍ പോസ്റ്റ് അവസാനിപ്പിച്ചു.

English summary
Mohanlal's latest blog post on stray dog issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam