twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബജറ്റ് ചിത്രമാണ്, മോഹന്‍ലാലിന്റെ മരക്കാര്‍ 2020 ലെ എത്തു! കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍!!

    |

    ഇത്തിക്കരപക്കിയായി കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കണ്ടത്. ഒടിയന്‍ ഡിസംബറോട് കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. വലിയ പ്രതീക്ഷയോടെയാണ് സിനിമ എത്തുന്നത്. മോഹന്‍ലാലിന്റെ വമ്പന്‍ സിനിമകളാണ് അണിയറയില്‍ ചിത്രീകരണത്തിനായിരിക്കുന്നതെല്ലാം.

    ആയിരം കോടി ബജറ്റിലൊരുക്കുന്ന രണ്ടാമൂഴം തിരക്കഥയുടെ പേരില്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അത് മാത്രമല്ല കുഞ്ഞാലി മരക്കാരുടെ കഥയുമായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ഷൂട്ടിംഗ് തുടങ്ങാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസും വൈകുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    കുഞ്ഞാലി മരക്കാരുടെ കഥയുമായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ബജറ്റിനെ കുറിച്ച് പ്രവചിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞെങ്കിലും 100 കോടിയ്ക്ക് അടുത്തായിരിക്കും മുതല്‍ മുടക്ക് ആവശ്യമായി വരിക. സിനിമയുടെ ടൈറ്റില്‍ ലോഞ്ചിന്റെ സമയത്ത് നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രീകരണം വൈകുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

     ചിത്രീകരണം വൈകും

    ചിത്രീകരണം വൈകും

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇനിയും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. തമിഴില്‍ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്ന കെവി ആനന്ദ് ചിത്രവും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ താരസംഘടനയായ അമ്മയുടെ സ്റ്റേജ് പ്രോഗ്രാം വിദേശത്ത് നടക്കുന്നുണ്ട്. ഇത് മാത്രമല്ല നിലവില്‍ മോഹന്‍ലാല്‍ പോര്‍ച്ചുഗലിലാണ്. സൂപ്പര്‍ സ്റ്റാറിന്റെ തിരക്കുകളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും വന്നതിനാല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഡിംബറിലേക്ക് മാറ്റിയിരുന്നു.

    റിലീസ് ഉടനില്ല..

    റിലീസ് ഉടനില്ല..

    വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമയാണ് മരക്കാര്‍. അതിനാല്‍ സിനിമയുടെ റിലീസ് എപ്പോഴാണെന്ന് പറയാന്‍ കഴിയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഡിംസബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ അടുത്ത മാര്‍ച്ചോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. എന്നാല്‍ ആ വര്‍ഷം തന്നെ സിനിമയുടെ റിലീസ് ഉണ്ടാവില്ലെന്നും കുഞ്ഞാലി മരക്കാരെ കാണാണമെങ്കില്‍ 2020 വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് പ്രിയദര്‍ശനിപ്പോള്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

    വിദേശത്ത് നിന്നുള്ള ചിത്രീകരണം

    വിദേശത്ത് നിന്നുള്ള ചിത്രീകരണം

    മാര്‍ച്ചില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലും 2020 ലായിരിക്കും സിനിമ റിലീസ് ചെയ്യുക. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമായ ചിത്രമാണിതെന്നും ഇവയെല്ലാം വിദേശത്ത് നിന്നുമായിരിക്കും ചെയ്യുന്നതെന്നും പ്രിയദര്‍ശന്‍ പറയുന്നു. അതാണ് റിലീസ് വൈകാന്‍ കാരണം. ഇളയരാജ, എംജി ശ്രീകുമാര്‍, രാജേഷ് മുരുകേശന്‍, എന്നിവര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

     വമ്പന്‍ താരങ്ങള്‍

    വമ്പന്‍ താരങ്ങള്‍

    മോഹന്‍ലാലിനൊപ്പം ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി വമ്പന്‍ താരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നത്. ഇക്കാര്യം പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിരുന്നു. ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി, മധു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, എന്നിങ്ങനെ യുവതാരങ്ങളും പ്രമുഖരായ താരങ്ങളുടെയും പേരുകള്‍ പുറത്ത് വന്നിരുന്നു. ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും സിനിമയില്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

    English summary
    Mohanlal's Marakkar Arabikadalinte Simham release 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X