»   » ലുക്കില്‍ ഏട്ടന്‍ തന്നെയാണ് മാസ്! നീരാളിയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹന്‍ലാല്‍!

ലുക്കില്‍ ഏട്ടന്‍ തന്നെയാണ് മാസ്! നീരാളിയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ധര്‍മജനെ സരോജ് കുമാറാക്കി പിഷാരടി! ഉദയന്റെ ആദ്യ സിനിമയ്ക്ക് സരോജ് സര്‍ ഡേറ്റ് തന്നു!!


മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.


നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മോഹന്‍ലാലിന്റെ നീരാളിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് സംവിധായകന്റെയും നിര്‍മാതാവിന്റെ പേരുമുള്‍പ്പെടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു കാറില്‍ സഞ്ചരിക്കുന്ന ലാലേട്ടന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്.


2018 ലെ ആദ്യ സിനിമയാണോ?

ഏപ്രിലോട് കൂടി നീരാളി തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ലെ മോഹന്‍ലാലിന്റെ ആദ്യ സിനിമയായിട്ടായിരിക്കും നീരാളി റിലീസിനെത്തുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


ത്രില്ലര്‍ സിനിമ

നീരാളി ഒരു ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ ആദ്യമെ വ്യക്തമാക്കിയിരുന്നു. തടി കുറഞ്ഞ് ഒരു യുവാവിന്റെ ലുക്കിലാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അത്തരമൊരു ലുക്കും പുറത്ത് വന്നിരുന്നു.ആരാധകരുടെ പ്രതീക്ഷ


ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്തി പ്രണവ് മോഹന്‍ലാലിന്റെ ആദി തിയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. പിന്നാലെ നീരാളിയ്ക്ക് വലിയ പ്രധാന്യമാണ് ആരാധകര്‍ കൊടുത്തിരിക്കുന്നത്.


മീര ജാസ്മിന്‍ വരുന്നു..


നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി മീര ജാസ്മിന്‍ അഭിനയിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് സിനിമയുടെ തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു.


സാജു തോമസ്


സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് സാജു തോമസാണ്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മീന, തൃഷ, എന്നിവര്‍ നായികമാരായി അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.


English summary
Mohanlal's Neerali first look poster out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam