Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
നീരാളി നീരാവിയായോ? മോഹന്‍ലാലിന്റെ സര്‍വൈവല്‍ ത്രില്ലര്‍ ഏറ്റില്ലേ? സിനിമയുടെ 10 ദിവസത്തെ കലക്ഷന്‍ ഇങ്ങനെ!
Recommended Video

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ഒരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. എട്ട് മാസത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ചിത്രത്തിന് തുടക്കത്തില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ജോണറുകളിലുള്ള സിനിമ കൂടിയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയും മോഹന്‍ലാലും സര്‍വൈവല്‍ ത്രില്ലറുമായാണ് ഇത്തവണ എത്തിയത്. പ്രഖ്യാപനം മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. റണ്‍ ബേബി റണ്ണിന് ശേഷം ഗാനം ആലപിച്ചും മോഹന്‍ലാല്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മോഹന്‍ലാലിനോടൊപ്പം നദിയ മൊയ്തുവും എത്തിയത്. വന്‍താരനിരയുമായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കലക്ഷന്‍ അത്ര ആശാവഹമല്ലെന്നുള്ള വിലയിരുത്തലുകളും ഉയര്‍ന്നുവന്നിരുന്നു. ജൂലൈ 13 ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയുടെ കലക്ഷനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്ന്നുവയാിക്കൂ.

നീരാളിപ്പിടുത്തവുമായി എത്തി
മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങുന്ന നീരാളിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണത്തിനിടയില്‍ സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമ റിലീസ് വരെ ആ സര്‍പ്രൈസ് നിലനിര്‍ത്തിയിരുന്നു. ഇടയ്ക്ക് റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മലബാറിലെ നിപ്പ ഭീതിയും ഫുട്ബോളുമൊക്കെയായിരുന്നു റിലീസ് മാറ്റാന്‍ പ്രേരിപ്പിച്ചത്. അതിനിടയില്‍ അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരുദിവസത്തിന്റെ വ്യത്യാസത്തില്‍ തിയേറ്ററുകളിലേക്കെത്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പറഞ്ഞ പോലെ തന്നെ അബ്രഹാം എത്തിയെങ്കിലും നാളുകള്‍ക്ക് ശേഷമായിരുന്നു നീരാളി എത്തിയത്.

ഓപ്പണിങ് വീക്കെന്ഡിലെ കലക്ഷന്‍
റിലീസ് ചെയ്ത് ആദ്യ വാരാന്ത്യം പിന്നിടുന്നതിനിടയില്‍ മികച്ച കലക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും 20 ഷോയായിരുന്നു ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്നത്. ആദ്യ മൂന്ന് ദിനം പിന്നിടുന്നതിനിടയില്‍ മള്‍ട്ടിപ്ലക്സില്‍ നിന്നും 14.86 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയത്. മോശമല്ലാത്ത കലക്ഷനും പ്രതികരണവും നേടിയാണ് ചിത്രം മുന്നേറുന്നത്. എന്നാല്‍ കലക്ഷനില്‍ വിചാരിച്ചത്ര മുന്നേറ്റം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വീകാര്യത നിലനിര്‍ത്താന്‍ കഴിഞ്ഞില്ല
തുടക്കത്തില്‍ മികച്ച പ്രതികരണം നേടിയ പല സിനിമകള്‍ക്കും പിന്നീട് അത് നിലനിര്‍ത്താനാവാതെ വരാറുണ്ട്. അത്തരത്തില്‍ പിന്നീട് തകര്‍ന്നുപോയ പല സിനിമകളുമുണ്ട്. ആ ലിസ്റ്റിലേക്ക് നീരാളിയും ചേരുമോയെന്ന ഭയമായിരുന്നു ആരാധകരെ അലട്ടിയത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ സ്വീകാര്യത നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. ഒക്യുപെന്സിയിലും ഇത് പ്രകടമായിരുന്നു. പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ കൂടെയും നീരാളിക്ക് ഭീഷണിയുര്‍ത്തിയിരുന്നു.

പത്ത് ദിവസത്തെ കലക്ഷന്‍
കൊച്ചി മള്‍ട്ടിപ്ലക്സില്‍ 11 പ്രദര്‍ശനവുമായാണ് സിനിമ മുന്നേറുന്നത്. രണ്ടാം വാരം അത്ര ആശാവഹമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഫോറം കേരള പുറത്തുവിട്ടിട്ടുള്ളത്. 1.11, 1.12 ലക്ഷമാണ് ശനി, ഞായര്‍ ദിനങ്ങളിലായി ചിത്രം സ്വന്തമാക്കിയത്. 33 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി റേറ്റ്. പത്ത് ദിവസം പിന്നിടുന്നതിനിടയില്‍ 21.86 ലക്ഷമാണ് മള്‍ട്ടിപ്ലക്സില്‍ നിന്നും നേടിയത്.

മൂന്നാം വാരത്തിലേക്ക് കടക്കുന്നു
നേരത്തെ തിയേറ്ററുകളിലേക്കെത്തിയ അബ്രഹാമിന്റെ സന്തതികളും പിന്നീടെത്തിയ കൂടെയും ബോംബ് കഥയും ധടക്കുമൊക്കെ നീരാളിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 100 സെന്ററുകളിലോളമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കലക്ഷനില്‍ മാജിക്കൊന്നും ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമ വിജയകരമായി മുന്നേറുന്നുണ്ടെന്നാണ് ആരാധകരുടെ വാദം.

കൂടെ മുന്നേറുന്നു
പൃഥ്വിരാജിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ കൂടെ വിജയകരമായി മുന്നേറ്റം തുടരുകയാണ്. അഞ്ജലി മേനോന്റെ സിനിമയെന്ന നിലയില്‍ സിനിമയെക്കുറിച്ച് നേരത്തെ തന്നെ വന്‍പ്രതീക്ഷകളായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ച് സൂചിപ്പിക്കുന്ന സിനിമയുമായാണ് ഇത്തവണ ഈ സംവിധായികയെത്തിയത്. പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം ശക്തമായ കഥാപാത്രമായി നസ്രിയ എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തുകയായിരുന്നു ഈ ചിത്രത്തിലൂടെ.