»   » അലച്ചിനൊടുവില്‍ ആ സന്തോഷത്തിന്‍റെ കാരണം കണ്ടെത്തി.. പുതിയ മനുഷ്യനായെന്ന് മോഹന്‍ലാല്‍!

അലച്ചിനൊടുവില്‍ ആ സന്തോഷത്തിന്‍റെ കാരണം കണ്ടെത്തി.. പുതിയ മനുഷ്യനായെന്ന് മോഹന്‍ലാല്‍!

By: Nihara
Subscribe to Filmibeat Malayalam

ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ബ്ലോഗുമായി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഭൂട്ടാന്‍ യാത്രയ്ക്ക് ശേഷം താന്‍ പുതിയൊരു മനുഷ്യനായി മാറിയിരിക്കുകയാണെന്നും താരം കുറിച്ചിട്ടുണ്ട്. സന്തോഷത്തിന് പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് താന്‍ ഇത്തവണ ഭൂട്ടാനിലേക്ക് പോയത്. നീണ്ട അന്വേഷണത്തിനൊടുവില്‍ ആ സത്യത്തെക്കുറിച്ച് താന്‍ തിരിച്ചറിഞ്ഞു. നമ്മുടെ അകത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എപ്പോഴും നന്‍മയുടെയും സ്‌നേഹത്തിന്റെയും ശക്തി കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തിയാല്‍ ജീവിതം ആനന്ദകരമായി മാറുമെന്നും താരം കുറിച്ചിട്ടുണ്ട്.

ശുചിത്വമാണ് മനുഷ്യ മനസ്സിന്റെ നന്‍മയുടെ ഉറവിടെ എന്ന് താന്‍ ഭൂട്ടാന്‍ യാത്രയ്ക്കിടയിലാണ് തിരിച്ചറിഞ്ഞത്. ആ യാത്ര തനിക്ക് സമ്മാനിച്ച എനര്‍ ചെറുതല്ലെന്നും താരം എഴുതിയിട്ടുണ്ട്. ഓരോ യാത്രയും നവീകരണമാണ്. പോയ ആളല്ല തിരിച്ചു വരുന്നത്. പുതിയ നന്‍മയോ വീക്ഷണമോ എന്തെങ്കിലും ഒരു കാര്യം യാത്രയ്ക്ക് ശേഷം അയാളില്‍ ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറയുന്നു.

mohanlal
Fazil About Lal-Sreeni Combination ഈ കൂട്ടുകെട്ട് ഫാസില്‍ വേണ്ടെന്ന് പറഞ്ഞത് എന്തിന്? | FilmiBeat

ഭൂട്ടാനില്‍ എല്ലായിടങ്ങളും വൃത്തിയുള്ളതാണ്. വൃത്തിയാക്കി വയ്ക്കാന്‍ എല്ലാവര്‍ക്കും അറിയാം. എവിടെയും ബഹളമില്ല. ആര്‍ക്കും ധൃതിയില്ല. രാത്രികള്‍ അതീവ ശാന്തമാണ്. ശാന്തരായ മനുഷ്യര്‍. ഭൂട്ടാന് ഈ അവസ്ഥ സ്വര്‍ഗത്തില്‍ നിന്ന് ആരെങ്കിലും പ്രത്യേക പാക്കേജായി കൊണ്ടുവന്ന് നല്‍കിയതല്ല. അവര്‍ സ്വയം ജീവിച്ചുണ്ടാക്കിയതാണെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

English summary
Mohanlal's new blog about Bhuttan trip
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam