»   » ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫേസ് ബുക്കിലൂടെയാണ് തിരിച്ചു വരവിന്റെ കാര്യം അറിയിച്ചിരിക്കുന്നത്.

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് ഈ മൂന്നൂ ചിത്രങ്ങള്‍ക്കു ശേമാണ് മോഹന്‍ലാലും ഉണ്ണികൃഷ്ണനും ഒരുമിക്കുന്നത്. മേജര്‍ രവിയുടെ ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2017 ജനുവരിയില്‍ ലാല്‍ ഉണ്ണികൃഷ്ണന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ബിഗ്ബജറ്റ് സിനിമ

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രമാണിത്.

രണ്ടര വര്‍ഷമെടുത്തു തിരക്കഥ പൂര്‍ത്തിയാക്കാന്‍

രണ്ടര വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

റിലീസിങ് മേയില്‍

2017 മേയില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ജനുവരി 20 ഓടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

നായിക ആരാണെന്നറിയുമോ

ചിത്രത്തില്‍ ആരൊക്കെയുണ്ടെന്നതും നായികാ വേഷത്തില്‍ ആരെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല.

English summary
The team of Mohanlal and B Unnikrishnan has given us some memorable movies in the past and now the same team is all set to reunite for an upcoming project, which would be a big budget venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X