»   » മോഹന്‍ലാലിന്റെ ഒടിയന്‍ ഞെട്ടിച്ചു, ഒറ്റ ദിവസംകൊണ്ട് യൂട്യൂബില്‍ കണ്ടത്!! കാരണം അതുതന്നെ!!

മോഹന്‍ലാലിന്റെ ഒടിയന്‍ ഞെട്ടിച്ചു, ഒറ്റ ദിവസംകൊണ്ട് യൂട്യൂബില്‍ കണ്ടത്!! കാരണം അതുതന്നെ!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാല്‍ തരംഗമോ? തിങ്കളാഴ്ച പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ട് പ്രേക്ഷകര്‍ ശരിക്കുമൊന്ന് ഞെട്ടി. നിമിഷങ്ങള്‍ക്കുള്ളിലാണ് ഒടിയന്‍ യൂട്യൂബില്‍ വൈറലായത്. ഒരു മണിക്കൂറുകൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് 13 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 2.2 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടതായി പുതിയ റിപ്പോര്‍ട്ട്. ഈ സമയം ഒത്തിരി ഷെയറും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മോഹന്‍ലാലിന്റെ മേക്ക് ഓവറാണ് വീഡിയോയുടെ ഹൈലൈറ്റ്. പുലിമുരുകന് ശേഷം ഒടിയന്‍ മലയാള സിനിമ കാത്തിരിക്കുന്ന മറ്റൊരു വമ്പന്‍ മോഹന്‍ലാല്‍ ചിത്രമാണ്.

മോഷന്‍ പോസ്റ്റര്‍ പ്രഖ്യാപനം

തിങ്കളാഴ്ച 11 മണിക്കാണ് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒടിയന്റെ മോഷന്‍ പുറത്തിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ തന്നെ അറിയിച്ചിരുന്നു.

ഒടിയന്‍-കഥാപാത്രത്തെ അറിയാം

ഒടി വിദ്യ പരിശീലിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒടിയന്‍ മാണിക്കന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മോഷന്‍ പോസ്റ്റര്‍- വമ്പന്‍ ചെലവ്

തിങ്കളാഴ്ച പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിലൂടെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ അതിഗംഭീരമായി പരിചയപ്പെടുത്തുകയായിരുന്നു. ത്രിഡി രൂപത്തില്‍ പുറത്തിറങ്ങുന്ന ഒടിയന്‍ മലയാളത്തിലെ ചെലവ് കൂടിയ ചിത്രം കൂടിയാണ്.

സ്വതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീരത്തെ മാറ്റിയെടുക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിന്റെ പശ്ചത്തിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിക്കുന്നത്.

നായിക- മഞ്ജു വാര്യര്‍-കഥാപാത്രങ്ങള്‍

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷം അവതരപ്പിക്കുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷം അവതരിപ്പിക്കും. സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ ആരൊക്കെ

ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുക. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കോറിയോഗ്രാഫി. കലാസംവിധാനം സാബു സിറില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രീകരണം

ഓഗസ്റ്റില്‍ ഒടിയന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. പാലക്കാട്, പൊള്ളാച്ചി, ബനാറസ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Mohanlal's Odiyan: Motion Poster Crosses 2 Million Views!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam