»   » ഒപ്പം, ഊഴം, ഇരുമുഖന്‍ കലക്ഷന്‍; വിക്രമിനെയും പൃഥ്വിയെയും തോത്പിച്ച് മോഹന്‍ലാല്‍ തന്നെ മുന്നില്‍

ഒപ്പം, ഊഴം, ഇരുമുഖന്‍ കലക്ഷന്‍; വിക്രമിനെയും പൃഥ്വിയെയും തോത്പിച്ച് മോഹന്‍ലാല്‍ തന്നെ മുന്നില്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഓണപ്പോര് തുടങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ ഒപ്പം, പൃഥ്വിരാജ് നായകനായ ഊഴം എന്നീ ചിത്രങ്ങള്‍ക്കൊപ്പം വിക്രം നായകനായ ഇരുമുഖന്‍ എന്ന തമിഴ് ചിത്രവുമാണ് സെപ്റ്റംബര്‍ 8 ന് തിയേറ്ററുകളിലെത്തിയത്.

ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ പൃഥ്വിരാജിനെയും വിക്രമിനെയും തോത്പിച്ച് മോഹന്‍ലാലിന്റെ ഒപ്പം തന്നെ മുന്നിലെത്തി. ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒപ്പം മികച്ച തുടക്കം കുറിച്ചു. നോക്കാം


ഒപ്പം മുന്നില്‍

പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിയ്ക്കുന്നത്. പ്രിയന്റെ ആദ്യ ത്രില്ലര്‍ ചിത്രമായ ഒപ്പം 1.56 കോടി രൂപയാണ് ആദ്യ ദിവസം നേടിയ കലക്ഷന്‍


രണ്ടാം സ്ഥാനത്ത് വിക്രം

വിക്രം നായകനായ ഇരുമുഖന്‍ എന്ന തമിഴ് ചിത്രമാണ് പിന്നെ മുന്നില്‍. 1.25 കോടി രൂപ ഇരുമുഖന്‍ ആദ്യ ദിവസം കേരളത്തില്‍ നിന്നും വാരി


പൃഥ്വിയുടെ ഊഴം

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിച്ച ഊഴവും ആദ്യ ദിവസം മോശമല്ലാത്ത കലക്ഷന്‍ നേടി. 1.23 കോടിയാണ് ഊഴത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍


ഒപ്പവും ഊഴവും രണ്ടാം ദിവസം

ഒപ്പവും ഊഴവും തിയേറ്ററില്‍ രണ്ട് ദിവസം പൂര്‍ത്തിയാക്കി മുന്നേറുകയാണ്. രണ്ട് ദിവസത്തെ കണക്കുകള്‍ പ്രകാരം ഒപ്പം 3.42 കോടിയും ഊഴം 2.10 കോടി രൂപയും നേടി.


English summary
This week saw the release of three major Onam releases at the Kerala Box Office - namely, Mohanlal-starrer Oppam, Vikram's Iru Mugan and Prithviraj's Oozham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam