»   » പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!

പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയെ ഹിറ്റ് സിനിമകള്‍ ഞെട്ടിച്ച നടന വിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പുലിമുരുകന്‍. കേരള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ എത്തിയ ആദ്യത്തെ സിനിമ എന്ന റെക്കോര്‍ഡും നേടി 150 കോടി നേടിയാണ് ചിത്രം വലിയൊരു വിജയമായി മാറിയത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇന്ന് വീണ്ടും എത്തിയിരിക്കുകയാണ്.

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ആദ്യത്തെ വരവിനെക്കാള്‍ രണ്ടാം വരവ് കേമമായിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇത്തവണ ത്രീഡി ദൃശ്യമികവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് 60 സ്‌ക്രീനുകളില്‍ മാത്രമാണ് പ്രദര്‍ശനമെങ്കിലും അടുത്ത ആഴ്ച കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അവഗണനക്കൊടുവില്‍ ആദിവാസി ബാലന്‍ മണി സിനിമയിലേക്ക്! തിരിച്ചു വരവ് നായകനായി!!

പുലിമുരുകന്‍


മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകന്‍. മലയാളക്കരയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ മുരുകന്റെ കഥ വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്.

ത്രീഡി എഫ്കട്


മലയാള സിനിമയില്‍ വിരലിലെണ്ണാവുന്ന അത്രയും ത്രീഡി സിനിമകള്‍ മാത്രമെ നിര്‍മ്മിച്ചിട്ടുള്ളു. അതിന്റെ കൂട്ടത്തിലേക്കാണ് ഇന്ന് മുതല്‍ പുലിമുരുകനും എത്തിയിരിക്കുന്നത്.

100 തിയറ്ററുകളില്‍


പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ 100 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരിന്നെങ്കിലും ഇന്ന് അറുപത് തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ്് ചെയ്തിരിക്കുന്നത്. എന്നാല്‍ അടുത്ത ആഴ്ചയോട് കൂടി കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഗിന്നസ് റെക്കോര്‍ഡ്

പുലിമുരുകന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. ഏപ്രിലില്‍ അങ്കമാലിയില്‍ ചിത്രത്തിന്റെ ത്രീഡി വേര്‍ഷന്‍ ആദ്യം പ്രദര്‍ശിപ്പിച്ചപ്പോള്‍ 20000 ആളുകള്‍ കാണാനെത്തിയതാണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തിച്ചത്.

തകര്‍ത്തത് ഹോളിവുഡ് സിനിമയെ

നിലവില്‍ ത്രീഡി സിനിമയുടെ പേരില്‍ മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് സിനിമ നേടിയ റെക്കോര്‍ഡായിരുന്നു പുലിമുരുകന്‍ മറി കടന്നിരുന്നത്. 6819 പേരായിരുന്നു മെന്‍ ഇന്‍ ബ്ലാക്ക് കാണാന്‍ ഉണ്ടായിരുന്നത്.

തമിഴിലെ റിലീസ്

ചിത്രം തമിഴിലേക്ക് റിലീസ് ചെയ്തപ്പോള്‍ ത്രീഡി ദൃശ്യമികവോടെ തന്നെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ശേഷമാണ് മലയാളത്തിലും ത്രീഡി യില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച പ്രകടനം

മലയാള സിനിമയില്‍ ഇപ്പോഴും പല പ്രതിസന്ധികളും നിലനില്‍ക്കുന്നതിനാല്‍ ഒരു സിനിമ 100 കോടി നേടുക എന്നത് സ്വപ്‌ന തുല്യമായ കാര്യമാണ്. അത്തരത്തില്‍ 150 കോടി നേടിയായിരുന്നു പുലിമുരുകന്‍ കേരളത്തെ ഞെട്ടിച്ചത്.

English summary
Mohanlal's Pulimurugan 3D Hits The Theatres!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam