twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവിൽ മാസ് മറുപടിയുമായി മോഹന്‍ലാല്‍! ക്ഷണം ലഭിച്ചാല്‍ പോവണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്!

    |

    Recommended Video

    മോഹന്‍ലാലിന്റെ വാക്കുകളിലേക്ക് | filmibeat Malayalam

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഡോ. ബിജുവായിരുന്നു ആദ്യം വിമര്‍ശനവുമായെത്തിയത്. പിന്നാലെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകരും സംസ്‌കാരിക പ്രവര്‍ത്തകരും ഭീമ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നടന്‍ പ്രകാശ് രാജ് അടക്കം 108 ഓളം പേര്‍ ഒപ്പിട്ട് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

    രഞ്ജിനി ഹരിദാസും സാബുമോനും പ്രണയത്തില്‍! ബിഗ് ബോസില്‍ പ്രണയമഴ മാത്രം, വീഡിയോ കാണാം.. രഞ്ജിനി ഹരിദാസും സാബുമോനും പ്രണയത്തില്‍! ബിഗ് ബോസില്‍ പ്രണയമഴ മാത്രം, വീഡിയോ കാണാം..

    എന്നാല്‍ താന്‍ അങ്ങനെയാരു ഹര്‍ജിയില്‍ ഒപ്പ് വെച്ചിട്ടില്ലെന്നും തന്റെ പേര് വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു. നിലവില്‍ മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന്റെ പേരില്‍ അരങ്ങേറിയിരുന്ന ആരോപണങ്ങള്‍ വീണ്ടും ശക്തി പ്രാപിച്ച് വരികയാണ്. ഒടുവില്‍ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കൊണ്ട് അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിക്കുന്നത്.

    അബ്രഹാമിനും നീരാളിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത് 4 സിനിമകള്‍! എല്ലാം ഒരുമിച്ചുള്ള വരവായിരിക്കും..അബ്രഹാമിനും നീരാളിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത് 4 സിനിമകള്‍! എല്ലാം ഒരുമിച്ചുള്ള വരവായിരിക്കും..

    മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

    മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

    എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ണിപ്പെരിയാറില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് എന്റെ ജോലിയെന്നും മോഹന്‍ലാല്‍ പറഞ്ഞതായി മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവന

    മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവന

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ നിന്നുമുള്ള 108 ഓളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരുന്നത്. എഴുത്തുകാര എന്‍എസ് മാധന്‍, സച്ചിദാനന്ദന്‍, തുടങ്ങി റിമ കല്ലിങ്കല്‍, പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയെയും മറികടന്ന് ചടങ്ങില്‍ മുഖ്യാതിഥിയാവുന്നത് ഔചത്യമല്ലെന്നാണ് പ്രതിഷേധക്കാര്‍ കുറിപ്പില്‍ പറയുന്നത്.

    താന്‍ ഒപ്പിട്ടിട്ടില്ല

    താന്‍ ഒപ്പിട്ടിട്ടില്ല

    മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധത്തില്‍ തമിഴ് നടന്‍ പ്രകാശ് രാജും ഉണ്ടെന്നുള്ളതായിരുന്നു വലിയ വാര്‍ത്തയായത്. ഒടുവില്‍ അതിനെ കുറിച്ച് താരം തന്നെ തുറന്ന് സംസാരിച്ചിരുന്നു. താരസംഘടനയായ അമ്മ യുടെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുരസ്‌കാര ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് പറഞ്ഞുള്ള പ്രസ്താവനയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല. അത്തരമൊരു പ്രസ്താവനയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്ന് ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പ്രകാശ് രാജ് പറഞ്ഞിരിക്കുകയാണ്.

     അമ്മയിലെ പ്രശ്‌നങ്ങള്‍

    അമ്മയിലെ പ്രശ്‌നങ്ങള്‍

    ജൂണ്‍ അവസാന ആഴ്ച ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റിരുന്നു. അതിന് ശേഷം നിരവധി പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തിരുന്നത്. നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന്റെ പേരിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും നാല് യുവനടിമാര്‍ രാജി വെക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ അധികാരമേറ്റതിന് പിന്നാലെ നടന്ന പ്രശ്‌നങ്ങളില്‍ ചിലര്‍ മോഹന്‍ലാലിനെതിരെയും രംഗത്തെത്തിയിരുന്നു.

    English summary
    Mohanlal's reply on State Film Award Function controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X