»   » ഒടിയനിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ഗെറ്റപ്പ് ലീക്കായി! ഇത് ലിസ്റ്റില്‍ ഇല്ലാത്ത ലുക്കാണോ?

ഒടിയനിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ഗെറ്റപ്പ് ലീക്കായി! ഇത് ലിസ്റ്റില്‍ ഇല്ലാത്ത ലുക്കാണോ?

By: Teresa John
Subscribe to Filmibeat Malayalam

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കുകളിലാണ്. വാരാണസിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. ഫാന്റസി ചിത്രമായി നിര്‍മ്മിക്കുന്ന ഒടിയനില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്.

ഈദ്, ഓണം, പൂജ, ഇനി ദീപാവലി! മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്യുമോ? കാത്തിരുന്ന് മടുത്തു..

ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ലുക്ക് ആദ്യമെ പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ഒരു ലുക്ക് പുറത്ത് വന്നിരിക്കുയാണ്. സിനിമയുടെ അണിയറയില്‍ നിന്നും പുറത്ത് വിടുന്നതിന് പകരം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ലീക്കായിരിക്കുകയാണ്.

ഒടിയന്‍

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ലുക്ക് പുറത്ത്


ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ അണിയറയില്‍ നിന്നും പുറത്ത് വിടുന്നതിന് പകരം സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്റെ ചിത്രം ലീക്കായിരിക്കുകയാണ്.

സന്യാസിയായി മാണിക്യന്‍


മാണിക്യന്‍ സന്യാസിയുടെ വേഷത്തില്‍ അഭിനയിക്കുന്ന ഗെറ്റപ്പ് പുറത്ത് വന്നിരുന്നു. മുടി നീട്ടി വളര്‍ത്തി കാഷായ വേഷത്തിലെത്തി മോഹന്‍ലാല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഗെറ്റപ്പുകള്‍

മോഹന്‍ലാലിന്റെ കഥാപാത്ര മാണിക്യന്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

65 കരാനായി മാണിക്യന്‍


അങ്ങനെ നോക്കുമ്പോള്‍ സന്യാസിയുടെ വേഷത്തിലെത്തിയ ലുക്ക് ഒടിയാന്റെ 65 വയസുള്ള കഥപാത്രത്തിന്റെ ലുക്കായിരിക്കണം. ആദ്യം വന്ന ലുക്കില്‍ ചെറിയ പ്രായത്തിലുള്ള മാണിക്യനായിരുന്നു.

ക്ലീന്‍ ഷേവ് ചെയ്ത മാണിക്യന്‍

മാണിക്യന്റെ ചെറുപ്പകാലത്തെ വേഷം ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ക്ലീന്‍ ഷേവ് ചെയ്ത ലുക്കിലായിരുന്നു വന്നിരുന്നത്. ആദ്യം പുറത്ത് വന്ന ലുക്കില്‍ മോഹന്‍ലാല്‍ 35 വയസിലുള്ള ലുക്കായിരുന്നു.

English summary
Mohanlal, the complete actor of Mollywood is currently busy with the shooting of his highly anticipated upcoming fantasy thriller, Odiyan. Now, the latest talk on social media is Mohanlal's second look from Odiyan, which was leaked recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam